ഏക ഭാഷ അടിച്ചേൽപിക്കാനുള്ള ശ്രമം അസംബന്ധമെന്ന് പ്രൊഫ. സുനിൽ പി ഇളയിടം

ജനാധിപത്യത്തിന്റെ കാതൽ വ്യത്യസ്‌തകളെ നിലനിർത്തുന്നതാണെന്നും ഒരു ജനതയുടെ നിലനിൽപ്പിന്റെ അധികാരിത ഭാഷയാണെന്നും പ്രൊഫ. സുനിൽ പി. ഇളയിടം പറഞ്ഞു. മുംബൈയിൽ കേരളീയ കേന്ദ്ര സംഘടനയുടെ സാംസ്‌കാരിക പരിപാടിയിൽ ഫെഡറൽ വ്യവസ്ഥയിൽ ഭാഷാ ന്യൂനപക്ഷങ്ങളുടെ ഇടം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: പത്മജ വിഷയത്തിൽ കോൺ​ഗ്രസിനില്ലാത്ത രാഷ്ട്രീയ ക്ലാരിറ്റി പറഞ്ഞ് എം വി ​ഗോവിന്ദൻ മാസ്റ്റർ; പ്രശംസിച്ച് സോഷ്യൽ മീഡിയ

ഒരു ജനതയുടെ നിലനിൽപ്പിന്റെ അധികാരിത ഭാഷയാണെന്നും, ഭാഷ സംരക്ഷിക്കപ്പെടണമെന്നും പ്രൊഫ. സുനിൽ പി. ഇളയിടം പറഞ്ഞു. ഏകതയുടെ മതയുക്തിയിലല്ല വൈവിധ്യത്തിന്റെ ഭാഷായുക്തിയിലാണ് ഇന്ത്യ രൂപപ്പെട്ടതെന്നും ഈ വൈവിധ്യത്തെ ഇല്ലാതാക്കി ഏക ഭാഷ അടിച്ചേൽപിക്കാനുള്ള ശ്രമമാണ് ഇന്ന് ഭാരതത്തിൽ നടക്കുന്നതെന്ന് ഡോ.സുനിൽ പി.ഇളയിടം കുറ്റപ്പെടുത്തി. വിപുലമായ ഉൾക്കാഴ്‌ചയുള്ള ഒരു സംവിധാനമാണ് ഭരണഘടനയെന്നും ഭാഷാ ന്യൂനപക്ഷാവകാശം മാതൃഭാഷയിൽ ജീവിക്കാനുള്ള അവകാശമാണെന്നും പ്രൊഫ. സുനിൽ പി. ഇളയിടം പറഞ്ഞു.

Also Read: പ്രധാന പ്രതിയാരാണ്? അതും ചാൻസലർ തന്നെ! അപ്പോൾ ഇരട്ട ശിക്ഷ ആർക്ക് നൽകണം? ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് മന്ത്രി പി രാജീവ്

കെ.കെ.എസ്. പ്രസിഡന്റ് ടി.എൻ. ഹരിഹരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.കെ.എസ്. സെക്രട്ടറി മാത്യു തോമസ്, വൈസ് പ്രസിഡന്റും മുംബൈ ജാലകം എഡിറ്ററുമായ ഡോ. വേണുഗോപാൽ എന്നിവർ സംസാരിച്ചു. തുടർന്ന് ഇന്ത്യ ടുഡേ മാനേജിങ് എഡിറ്റർ എം.ജി. അരുണിന്റെ അധ്യക്ഷതയിൽ പ്രശസ്ത വിവർത്തക ലീല സർക്കാർ, നോവലിസ്റ്റ് ബാലകൃഷ്ണൻ, എഴുത്തുകാരി മാനസി എന്നിവരെ ആദരിച്ചു. മുംബൈ ജാലകം നടത്തിയ ചെറുകഥാമത്സരത്തിൽ പ്രവാസി എഴുത്തുകാരുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നുവെന്ന് ഡോ. വേണുഗോപാൽ പറഞ്ഞു. തുടർന്ന് എഴുത്തുകാരി മാനസിയുടെ നിയന്ത്രണത്തിൽ നടന്ന ചർച്ചയിൽ എഴുത്തിന്റെ ഇടം, വഴികൾ, ഭാഷ എന്നീ വിഷയങ്ങളിൽ മുംബൈയിലെ എഴുത്തുകാർ സംവദിച്ചു. നർത്തകിയും എഴുത്തുകാരിയുമായ നിഷ ഗിൽബർട്ട് ചടങ്ങുകൾ നിയന്ത്രിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News