ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് തലച്ചോറ് പുറത്ത് വന്നു, മൂക്കിന്റെ പാലം തകർന്നു, നായയോട് ക്രൂരത; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവല്ലയിൽ ബീഗിൾ ഇനത്തിൽപ്പെട്ട നായയെ തലയ്ക്ക് അടിച്ച് കൊല്ലാൻ ശ്രമം. കടപ്ര തുള്ളൽ കളത്തിൽ എസ് എസ് റെസിഡൻസിൽ ഷിബുവിന്റെ നായയെ ആണ് വ്യാഴാഴ്ച രാത്രി കൊലപ്പെടുത്തുവാൻ ശ്രമം നടന്നത്. രാത്രി പന്ത്രണ്ട് മണിക്ക് ഗേറ്റ് തുറന്നപ്പോൾ പുറത്ത് ഇറങ്ങിയ നായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു.

ALSO READ: വളര്‍ത്തുനായ മാന്തിയത് കാര്യമാക്കിയില്ല, പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

അടിയുടെ ആഘാതത്തിൽ തലച്ചോറ് പുറത്ത് വന്നു. മൂക്കിന്റെ പാലവും തകർന്നു. ചെങ്ങന്നൂർ വെറ്റിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ച നായ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അക്രമികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ പ്രദേശത്ത് മദ്യപൻന്മാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം കൂടുതലാണെന്ന് നാട്ടുകാർ പറഞ്ഞു.

ALSO READ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി തൊടിയൂര്‍ ഗ്രാമപഞ്ചായത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News