സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ ജനങ്ങൾക്ക് വിശിദീകരിക്കുന്നതിനിടെ എംഎൽഎ മാർക്കെതിരെ പുൽപ്പള്ളിയിൽ കൈയ്യേറ്റ ശ്രമം. കുപ്പിയും കസേരയും വലിച്ചെറിഞ്ഞു. അതേസമയം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ എത്തിച്ചപ്പോഴായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ട്രാഫിക് ജംക്ഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്.
വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ പ്രതിഷേധക്കാര്‍ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറുകയും വനംവകുപ്പ് എന്നെഴുതിയ റീത്ത് ജീപ്പിൽ വെയ്ക്കുകയും ചെയ്തു. കേണിച്ചിറയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡം വനംവകുപ്പിന്റെ വാഹനത്തിൽ കെട്ടി നാട്ടുകാർ പ്രതിഷേധിച്ചു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ ലഭ്യമായാൽ മാത്രമേ മൃതദേഹം ഗരത്തിൽനിന്നു വീട്ടിലേക്കു മാറ്റു എന്നാണ് നാട്ടുകാർ പറയുന്നത്.
ALSO READ: യാത്രയോളം ലഹരിയാണ് യാത്ര പോവുന്ന വാഹനം! മഞ്ഞുമ്മല്‍ ബോയ്സിന്റെ തേര്- ‘ക്വാളിസ്’
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here