കെ.എസ്.എഫ്.ഇ യില്‍ പണം അടക്കാന്‍ വന്ന വനിതാ ഏജന്‍റിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

കെ.എസ്.എഫ്.ഇ യില്‍ പണം അടക്കാന്‍ വന്ന വനിതാ ഏജന്‍റിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് കാളുതറ വീട്ടില്‍ രാഗേഷിന്‍റെ ഭാര്യ മായ(37)ക്കാണ് വെട്ടേറ്റത്. കഴുത്തിന് പിന്‍ഭാഗത്ത് വെട്ടേറ്റ മായയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ: മൊഹമ്മദ് ഷമി ഐപിഎല്‍ കളിക്കില്ല; കാരണം വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്

തിങ്കളാഴ്ച പകല്‍ ഒന്നോടെ കെ.എസ്.എഫ്‌.ഇ കളര്‍കോട് ശാഖയില്‍ പണം അടക്കാനെത്തിയതായിരുന്നു മായ. ജീവനക്കാരിയുമായി  സംസാരിച്ച് നില്‍ക്കുന്നതിനിടെ സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കടന്നെത്തിയ യുവാവ് മായയെ പിന്നില്‍നിന്നും വെട്ടുകയായിരുന്നു.

ഇതിനിടെ ഇയാളുടെ കൈയ്യില്‍ നിന്നും ആയുധം തെറിച്ചുപോയി. വീണ്ടും ആയുധം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ  കെ.എസ്.എഫ്.ഇ ജീവനക്കാര്‍ ഓടിയെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മായയുടെ സഹോദരി ഭര്‍ത്താവ് കൈചൂണ്ടി കളരിക്കല്‍ ശ്രീവിഹാറില്‍ സുരേഷ് ബാബുവിനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ALSO READ: ഗ്യാൻവ്യാപി മസ്ജിദിലെ പൂജ; മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു

സുരേഷ് ബാബു മദ്യപിച്ച് ഭാര്യ അശ്വതിയെ ഉപദ്രവിക്കുക പതിവായിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്താന്‍ നിയനടപടികള്‍ സ്വീകരിച്ചശേഷം കഴിഞ്ഞ ഒരു വര്‍ഷമായി അശ്വതി കുട്ടികളുമൊത്ത് കളര്‍കോടുള്ള സ്വന്തം വീട്ടിലാണ് താമസം.  സെന്‍റ് ആന്‍റണീസില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ മകനെ കൂട്ടികൊണ്ടുപോകുവാനും സുരേഷ് ബാബു ശ്രമിച്ചിരുന്നു.തിങ്കളാഴ്ച പകല്‍ സ്കൂളില്‍ ചെന്നിരുന്നെങ്കിലും ഇയാളെ കുറിച്ചുള്ള വിവരം അറിയാവുന്നതിനാല്‍  അധികൃതര്‍ വിട്ടില്ല. മായയെ കൊലപ്പെടുത്തുമെന്ന് പറഞ്ഞാണ് അവിടെ നിന്നും ഇയാള്‍ കളര്‍കോടുള്ള കെ.എസ്.എഫ്.ഇ ശാഖയിലെത്തുന്നത്. കസ്റ്റഡിയിലായ സുരേഷ് ബാബു  പൊലീസ് നിരീക്ഷണത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News