കോഴിയെ പിടിക്കുന്നതിനിടെ കിണറ്റില്‍ വീണ കരടിയെ മയക്കുവെടി വെച്ച് കയറ്റാൻ ശ്രമം

കോഴിയെ പിടിക്കുന്നതിനിടെ കിണറ്റില്‍ വീണ് കരടി. വെള്ളനാട്ട് വീട്ടിലെ കിണറ്റിലാണ് കരടി വീണത്. കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റില്‍ ആണ് കരടി വീണത്. വിവരം വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് മയക്കുവെടി വെച്ച് കരടിയെ മുകളിലേക്ക് കയറ്റാനാണ് ശ്രമം. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് അരുൺ പുറത്തേയ്ക്കിറങ്ങി നോക്കിയത്. അപ്പോഴാണ് കരടി കിണറ്റിൽ വീണു കിടക്കുന്നത് കാണുന്നത്.

തൊട്ടടുത്തുള്ള വനത്തിൽ നിന്നാണ് കരടി എത്തിയതെന്നാണ് നിഗമനം. അരുണിന്റെ അയൽവാസിയുടെ വീട്ടിലെ രണ്ടു കോഴികളെ കരടി പിടികൂടി. മൂന്നാമത്തെ കോഴിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ കിണറിന്റെ വക്കത്തേക്ക് കോഴി പറന്നുനിന്നു. ഇതിനെ പിടിക്കുന്നതിനിടെ കരടി കിണറ്റിലേക്ക് വീഴുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News