തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; യുപിയിൽ മുസ്ലിങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം

യുപിയിലെ റായ്ബറേലിയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം. റായ്ബറേലി മണ്ഡലത്തിൽ മുസ്ലിങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി എന്ന് ആരോപണം. വോട്ട് ചെയ്യാൻ ബിജെപി അനുവദിക്കുന്നില്ലെന്നും പരാതി. രതാപൂർ മണ്ഡലത്തിൽ ആണ് പരാതി. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കിയതിന് പിന്നിൽ സർക്കാരെന്നും വോട്ട് ചെയ്യാൻ കഴിയാത്തവർ ആരോപിച്ചു.

Also Read: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം വർധിപ്പിക്കും; വാർഡ് പുനർനിർണയവുമായി മന്ത്രിസഭായോഗ തീരുമാനം

അതേസമയം റായബറേലിയിൽ വോട്ടിങ് മെഷീൻ തകരാറെന്ന് കോൺഗ്രസ് ആരോപിച്ചു. എല്ലാ മോശം വോട്ടിങ് മെഷീനുകളും റായ്ബറേലിയിലേക്ക് അയച്ചോയെന്ന് കോൺഗ്രസ് നേതാവ് അവിനാഷ് പാണ്ഡെ ചോദിച്ചു. വോട്ട് ചെയ്യാൻ അഴിയാതെ നിരവധി പേരാണ് പോളിങ് ബൂത്തുകൾക്ക് പുറത്ത് തടിച്ചുകൂടിയിരിക്കുന്നത്.

Also Read: ശക്തമായ മഴ, ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News