കേരളം കടക്കെണിയിൽ ആണെന്ന പൊതുബോധം സൃഷ്ടിക്കാന്‍ ശ്രമം: തോമസ് ഐസക്

കേരളം കടക്കെണിയിൽ ആണെന്ന പൊതുബോധം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നതായി മുന്‍ ധനമന്ത്രി തോമസ് ഐസക്. സർക്കാരിന്റെ വയ്പ്പയായി സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ കടത്തെ കാണാറില്ലെന്നും സംസ്ഥാനത്തിന് മാത്രം ഒരു നിയമവും കേന്ദ്രത്തിന് ഒരു നിയമവും ആണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

3.5% ശതമാനം വയ്പ്പ എടുക്കാനുള്ളിടത്ത് കേന്ദ്രം അനുവദിക്കുന്നത് 2 ശതമാനം മാത്രമാണ്.  ഒറ്റയടിക്ക് 10,000 കോടി തരില്ലെന്നാണ് കേന്ദ്രം പറയുന്നത്. വയ്പ്പ നിഷേധത്തിനെതിരായി പൊതുബോധം ഉയരണമെന്നും ജീവനക്കാര്‍ പ്രതിഷേധിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

ക‍ഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തിന്റെ വായ്പാ വിഹിതം കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചത്. സംസ്ഥാനത്തിന് എടുക്കാനാകുന്ന വായ്പയില്‍ വലിയ തോതിലാണ് കേന്ദ്രം വെട്ടിക്കുറവ് വരുത്തി പ്രതികാര നടപടി സ്വീകരിച്ചത്.

8000 കോടിയോളം രൂപയാണ് ഇത്തവണ വായ്പയില്‍ വെട്ടിക്കുറച്ചത്. ഈ വര്‍ഷം എടുക്കാവുന്ന വായ്പ ഇതോടെ 15, 390 കോടി മാത്രമായി ചുരുങ്ങി.

23,000 കോടിയുടെ വായ്പയാണ് കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടേയും കിഫ്ബിയുടേയും വായ്പയുടെ പേരിലാണ് നിലവിലെ നടപടി. സാമ്പത്തിക പ്രശ്‌നം നിലനില്‍ക്കുന്ന സംസ്ഥാനത്തെ കൂടുതല്‍ പ്രതിസന്ധികളിലേയ്ക്ക് തള്ളിവിടുകയാണ് ഇതോടെ കേന്ദ്രം ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News