വ്യാജ ലൈംഗികാരോപണം; ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്നും പണം തട്ടാൻ ശ്രമം; ഐ ടി ഉദ്യോഗസ്ഥ അറസ്റ്റിൽ

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്നും വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് പണംതട്ടിയെന്ന പരാതിയില്‍ ഐ ടി ജീവനക്കാരി അറസ്റ്റില്‍. ഗുഡ്ഗാവിലാണ് സംഭവം. യുവാവില്‍ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുക്കാനാണ് യുവതിയും സംഘവും ശ്രമിച്ചത്. പണം കൈമാറുന്നതിനിടെയാണ് യുവതിയേയും കൂട്ടാളിയേയും പൊലീസ് പിടികൂടിയത്. വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് ഇതുവരെ പന്ത്രണ്ട് പേരില്‍ നിന്നും ഇവര്‍ പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബിഹാര്‍ സ്വദേശിയായ ബിനീത കുമാരി (30) ആണ് അറസ്റ്റിലായത്. ഇവരുടെ സുഹൃത്തും ഹരിയാന സ്വദേശിയുമായ മഹേഷ് ഫോഗട്ടും പിടിയിലായി.

also read; വീടിനുള്ളില്‍ അതിക്രമിച്ച് കയറി യുവതിയെ കുത്തിക്കൊന്നു; പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയായ യുവതിയും ഒരു എൻജിഒയിൽ ജോലി ചെയ്തിരുന്ന മഹേഷും ഡേറ്റിങ് ആപ്പു വഴിയാണ് പരിചയപ്പെടുന്നത്. തുടർന്ന് ഇവർ ഇരുവരും ചേര്‍ന്ന് ഒരുക്കിയ കെണിയിലൂടെയാണ് യുവാവിനെ കബളിപ്പിക്കാന്‍ ശ്രമിച്ചത്. യുവാവിനെ നഗരത്തിലെ ഒരു ഹോട്ടലിലേക്ക് യുവതി വിളിച്ചുവരുത്തി ബിയര്‍ നല്‍കിയ ശേഷം അത് കുടിക്കാന്‍ നിര്‍ബന്ധിച്ചു.

also read; ടിപ്പർ ലോറിയെ മറികടക്കുന്നതിനിടയിൽ ബൈക്ക് ഹാൻഡിൽ ടിപ്പറിൽ തട്ടി യുവാവിന്  ദാരുണാന്ത്യം

സംശയം തോന്നിയ യുവാവ് യുവതി നല്‍കിയ ബിയര്‍ നിരസിക്കുകയും അവിടെ നിന്ന് മടങ്ങുകയും ചെയ്തു. പിന്നീട് യുവാവിനെ ഫോണില്‍ വിളിച്ച ബിനീത യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിക്കുകയും പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതി നൽകുന്നതിൽ നിന്നും പിന്മാറാൻ പണം ആവശ്യപ്പെട്ട് ഡീൽ ഉറപ്പിക്കുകയായിരുന്നു. യുവാവ് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് യുവതി പൊലീസ് പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News