ഇമാമിനെ തോക്കിൻ മുനയിൽ നിർത്തി ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചു; പ്രതികൾ അറസ്റ്റിൽ

ഇമാമിനെ തോക്കിൻ മുനയിൽ നിർത്തി ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചതായി പരാതി.  വിളിക്കാൻ വിസമ്മതിച്ചപ്പോൾ ഇദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാ​ഗ്പട്ടിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

READ ALSO: രാഹുല്‍ ഗാന്ധി ആയുര്‍വേദ ചികിത്സക്കായി കോട്ടക്കല്‍ ആര്യ വൈദ്യശാലയിലെത്തി

ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് ഇമാമായ മുജീബ് റഹ്മാന്റെ പരാതിയിൽ പറയുന്നത് .സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്.രാഹുൽകുമാർ, ജിതേന്ദ്രകുമാർ എന്നിവരാണ് അറസ്റ്റിലായത്.മൂന്നാമനായുള്ള അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞതെന്നാണ് സൂചന. മൂന്നാം പ്രതിയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ALSO READ: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്കും കാറ്റിനും സാധ്യത, നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അതേസമയം മുൻപും ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ഇമാമിനെ മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. സംഭവത്തില്‍ അന്ന് 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ബൈക്കില്‍ വിട്ടിലേക്ക് പോകവെയാണ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തതെന്നായിരുന്നു പരാതി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News