കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

തിരുവനന്തപുരം കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. വിജയകുമാര്‍-സുജ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പ്; ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കം

പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കുറകോണം എന്ന സ്ഥലത്താണ് കുഞ്ഞിനെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചത്. രാത്രി എപ്പോഴത്തെയും പോലെ മുത്തശ്ശിക്കൊപ്പമായിരുന്നു കുഞ്ഞ് ഉറങ്ങാൻ കിടന്നത്. ഇതിനിടയിൽ മുറിയിൽ മറ്റാരോ ഉള്ളത് പോലെ മുത്തശ്ശിക്ക് തോന്നിയിരുന്നു. എന്നാല്‍ കരഞ്ഞപ്പോഴാണ് പുറത്തു നിന്നൊരാള്‍ വീടിനകത്തു കയറിയതായി മുത്തശ്ശിക്ക് മനസ്സിലായതെന്നാണ് സംഭവത്തിൽ കുടുംബം പറയുന്നത്.

ALSO READ: ദില്ലിയിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, പിടിയിലായ പ്രതികളിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവർ

അതേസമയം, കാക്കി ഷര്‍ട്ടും കറുത്ത പാന്റുമാണ് ഇയാള്‍ ധരിച്ചിരുന്നതെന്നാണ് സംഭവത്തിന് സാക്ഷിയായ മുത്തശ്ശി പറയുന്നത്. ഇയാളുടെ കയ്യില്‍ കയറി താൻ പിടിച്ചതോടെ കുട്ടിയെ വിട്ട് ഇയാള്‍ ഓടുകയായിരുന്നുവെന്നുമാണ് മുത്തശ്ശി പറയുന്നത്. സംഭവത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News