പത്തനാപുരത്ത് യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം, ഭർത്താവ് അറസ്റ്റില്‍

പത്തനാപുരത്ത് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇന്ന് ഉച്ചയ്ക്ക്1.30 ഓടെയായിരുന്നു സംഭവം. ഗുരതരമായി പരുക്കേറ്റ പത്തനാപുരം കടശ്ശേരി സ്വദേശി രേവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഗണേശിനെ നാട്ടുകാർ പിടികൂടി പത്തനാപുരം പോലീസിന് കൈമാറി.

also read :മദ്യപിച്ചുണ്ടായ തർക്കം; ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; സഹോദരനും സുഹൃത്തും അറസ്റ്റില്‍

ഒമ്പത് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഒന്നര മാസം മുന്‍പ് രേവതിയെ കാണാനില്ലെന്ന് ഗണേശ് പത്തനാപുരം പൊലീസില്‍ ​ പരാതി നല്‍കിയിരുന്നു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ രേവതിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. തുടര്‍ന്ന് സ്റ്റേഷനില്‍ വച്ച് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഇരുവര്‍ക്കും ഒരുമിച്ച് ജിവിക്കാന്‍ താത്പര്യമില്ലെന്ന് പോലീസിനെ അറിയിച്ചു.കൂടാതെ കുടുംബകോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് ശേഷമാണ് റോഡിൽ വച്ച് ഇയാൾ രേവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതി തന്റെ കയ്യിൽ കരുതിയ കത്തി ഉപയോ​ഗിച്ച് അക്രമിക്കുകയായിരുന്നു. നാട്ടുകാരാണ് ​ഗണേശിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. രേവതിയ്ക്ക് കഴുത്തിൽ ആഴമുള്ള മുറിവുണ്ടെന്നാണ് വിവരം. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പരുക്ക് ​ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

also read :സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്‌റ്റേജില്‍ കുഴഞ്ഞുവീണ് മധ്യപ്രദേശ് ആരോഗ്യമന്ത്രിയും സ്പീക്കറും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News