ആശുപത്രിക്കുള്ളിൽ കടന്ന് സ്ത്രീയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

കൂടെ താമസിച്ചിരുന്ന സ്ത്രീയെ ആശുപത്രിക്കുള്ളിൽ കടന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. എറണാകുളം ചേരാനല്ലൂർ സ്വദേശി കെവി ഷാജു(57)വാണ് അറസ്റ്റിലായത്. പെരുവ മുളക്കുളം സ്വദേശിനിയേയാണ് ഇയാൾ ആക്രമിച്ചത്.

Also Read; കോട്ടയം മർമല അരുവിയിൽ യുവാവ് മുങ്ങി മരിച്ചു

ബുധനാഴ്ച ഉച്ചയോടെ കോട്ടയം വടവാതൂരിലുള്ള സ്വകാര്യ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആശുപത്രിയിലെത്തിയ പ്രതി മുറിക്കുള്ളിൽകടന്ന് സ്ത്രീയുടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഈ സ്ത്രീ വിധവയാണ്. കുറച്ചുനാളായി ഈ സ്ത്രീയുമായി അടുപ്പത്തിലായി ഒരുമിച്ച് താമസിച്ചിരുന്നു. ഇതിനിടെ ഇവർ തമ്മിൽ വഴക്കുണ്ടാവുകയും സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഈ കേസിൽ ഇയാൾ പോലീസ് പിടിയിലാവുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്തിരുന്നു.

Also Read; കോഴിക്കോട് ആനക്കൊമ്പ് പിടിച്ചെടുത്ത സംഭവം; മൂന്ന് പേര്‍ കൂടി പിടിയില്‍

ജാമ്യത്തിലിറങ്ങിയ പ്രതി, സ്ത്രീ കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയിലാണെന്നറിഞ്ഞ് ഇവിടെയെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടമ്മ ബഹളമുണ്ടാക്കിയതോടെ ഇയാൾ ആശുപത്രിയിൽനിന്ന് ഇറങ്ങിയോടി. മണർകാട് പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News