വധശ്രമ പരാതി; എംഎല്‍എ തോമസ് കെ തോമസ് ഡിജിപിക്ക് പരാതി നല്‍കി

വധശ്രമ പരാതിയുമായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ഡിജിപിക്ക് പരാതി നല്‍കി. എന്‍സിപി നേതാവും വ്യവസായിയുമായ റെജി ചെറിയാനെതിരെയാണ് പരാതി. പരാതിയില്‍ അന്വേഷണം നടക്കട്ടെ എന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. തോമസ് കെ തോമസിന്റെ നടപടി പാര്‍ട്ടിയെ
അവഹേളിക്കാനുള്ള ശ്രമമെന്നും വിമര്‍ശനം.

തന്നെ വധിക്കാനായി കുറച്ച് നാളുകളായി ശ്രമം നടക്കുന്നതായാണ് കുട്ടനാട് എം എല്‍ എ തോമസ് കെ തോമസിന്റെ പരാതി. എന്‍സിപി നേതാവും വ്യവസായിയുമായ റെജി ചെറിയാനെതിരെയാണ് പരാതി. അത്തരം ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അപലപനീയമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. അന്വേഷിച്ച് കുറ്റവാളിയെ കണ്ടെത്തണം.അതില്‍ പാര്‍ട്ടിയില്‍ നിന്ന് ആരെങ്കിലും ഉണ്ടെങ്കില്‍ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

Also Read: രാജസ്ഥാനിലെ കൂട്ടബലാത്സംഗം; പതിനാലുകാരിയുടെ ചിതയിലേക്ക് ചാടി പിതാവ്

ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടക്കുന്നത്.കാര്യങ്ങള്‍ ദേശീയ അധ്യക്ഷനെ അറിയിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം പാര്‍ട്ടി തലത്തില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടി ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ഡിജിപിക്ക് പരാതി നല്‍കിയതെന്ന് തോമസ് കെ തോമസ് പ്രതികരിച്ചു. ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കണ്ടും കാര്യം ധരിപ്പിച്ചതായും അദ്ദേഹം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News