തോക്ക് ചൂണ്ടി കൊലപ്പെടുത്താന്‍ ശ്രമം; അച്ഛനും മക്കളും അറസ്റ്റില്‍

ജിം ട്രെയിനറായ യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സഞ്ജയ് വി.എസ് (26), ഇയാളുടെ സഹോദരനായ സച്ചിന്‍ വി എസ് (19) ഇരുവരുടെയും പിതാവായ സന്തോഷ് വി കെ (51) എന്നിവരെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂവരും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ പള്ളിക്കത്തോട് ബസ്റ്റാന്‍ഡ് ഭാഗത്തുള്ള ജിമ്മില്‍ അതിക്രമിച്ചുകയറി ജിമ്മിലെ ട്രെയിനറെ ചീത്തവിളിക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും, ഇടിവള കൊണ്ടും മറ്റും മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.

READ ALSO:ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

പ്രതികള്‍ക്ക് ജിം ട്രെയിനറോട് മുന്‍വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ സംഘം ചേര്‍ന്ന് ഇയാളെ ആക്രമിച്ചത്. പരാതിയെ തുടര്‍ന്ന് പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തെരച്ചിലില്‍ ഇവരെ പിടികൂടുകയുമായിരുന്നു.

പള്ളിക്കത്തോട് സ്റ്റേഷന്‍ എസ്.എച്ച്.ഓ ഹരികൃഷ്ണന്‍ കെ.ബി, എസ്.ഐ രമേശന്‍ പി.എ, എ.എസ്.ഐ മാരായ സന്തോഷ്, ജയചന്ദ്രന്‍, സി.പി.ഓ വിനോദ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. സഞ്ജയ്ക്ക് പള്ളിക്കത്തോട് സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കി.

READ ALSO:കേരളത്തിന്റെ പ്രിയപ്പെട്ട നഞ്ചിയമ്മയ്ക്ക് നവകേരള സദസില്‍ ആദരവ്; ഫോട്ടോ ഗ്യാലറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News