ആൾതാമസം ഇല്ലാത്ത വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് മോഷണ ശ്രമം

തിരുവല്ലയിലെ കുറ്റൂരിൽ ആൾതാമസം ഇല്ലാത്ത വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് മോഷണ ശ്രമം. കുറ്റൂർ മാമ്മൂട്ടിൽ പടി ജംഗ്ഷനിൽ വിദേശ മലയാളിയായ വാലുപറമ്പിൽ വീട്ടിൽ ലൈസണിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഇന്ന് പുലർച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം. വീടിന്റെ കാവൽ ഏൽപ്പിച്ചിരുന്ന പത്ര ഏജൻറ് കൂടിയായ രാജു പുലർച്ചെ രണ്ടരയോടെ വീട്ടിലെത്തിയിരുന്നു. രാജുവിന്റെ സ്കൂട്ടറിന്റെ ശബ്ദം കേട്ട മോഷ്ടാവ് മോഷണ ശ്രമം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. തിരുവല്ല പൊലീസ് രാവിലെ 10 മണിയോടെ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

also read; ഓണം സന്തോഷത്തിന്റേത് ആകരുത് എന്ന് ഒരു കൂട്ടർ ആഗ്രഹിച്ചിരുന്നു; എന്നാൽ സന്തോഷത്തിന്റെ ഓണം യാഥാർത്ഥ്യമാകുന്നത് നാട് കാണുന്നു; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News