പൊലീസ് കാർ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ചു; യുവാവിനെ തമിഴ്നാട്ടിൽ നിന്ന് പൊക്കി പൊലീസ്

ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ പൊലീസ് കാർ മോഷ്ടിച്ച് അതിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച 25കാരൻ അറസ്റ്റിൽ. പ്രതികൾ ചിറ്റൂരിൽ വെച്ച് പൊലീസ് വാഹനം തട്ടിയെടുത്ത് തമിഴ്‌നാട്ടിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

ആന്ധ്രാപ്രദേശിലെ ചിറ്റൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് പട്രോളിംഗ് വാഹനം തിങ്കളാഴ്ച ഉച്ചയ്ക്കാണ് മോഷണം പോയത്, വാഹനം തമിഴ്‌നാട്ടിലെ വന്ദവാസി വരെ മോഷ്ട്ടാവ് ഓടിച്ചു,” പൊലീസ് പറഞ്ഞു.

കാണാതായ കാർ സംബന്ധിച്ച് ജാഗ്രതാ നിർദേശം നൽകിയതോടെ ഡിഎസ്പി എൻ കാർത്തികിന്റെ നേതൃത്വത്തിൽ വന്ദവാസി സൗത്ത് പൊലീസ് തിങ്കളാഴ്ച വൈകിട്ട് വന്ദവാസിയിൽ നടത്തിയ ഊർജിത പരിശോധനയിലാണ് കാർ ഓടിച്ചിരുന്ന 25കാരനെ കണ്ടെത്തിയത്.

പ്രതിയെ പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയും തുടർന്ന് വാഹനം മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിന് അറസ്റ്റ് രേഖപ്പെടുത്തി.

Also Read: കെ.എസ്.യു നേതാവിൻ്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ്; വിവരങ്ങൾ കൈരളി ന്യൂസിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News