സൗദിയിൽ വനിതാ നഴ്‌സിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; ഡോക്ടർക്ക് അഞ്ച് വര്‍ഷം തടവ്

സൗദി അറേബ്യയില്‍ ആശുപത്രിയില്‍ വെച്ച് വനിതാ നഴ്‌സിന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ലൈംഗികവേഴ്ചയ്ക്ക് ക്ഷണിക്കുകയും ചെയ്ത പുരുഷ ഡോക്ടര്‍ക്ക് സൗദി കോടതി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. അസീറിലെ അപ്പീല്‍ കോടതിയാണ് സിറിയന്‍ ഡോക്ടര്‍ക്ക് ശിക്ഷ വിധിക്കുകയും മാധ്യമങ്ങളില്‍ പ്രതിയുടെ പേര് പരസ്യപ്പെടുത്താന്‍ ഉത്തരവിടുകയും ചെയ്തത്. സൗദിയിലെ ഒകാസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ALSO READ: കാത്തിരിപ്പിന് വിരാമം; ‘എമ്പുരാൻ’ ചിത്രീകരണം ആരംഭിക്കുന്നു

സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ഫിലിപ്പിനോ നഴ്‌സ് ആണ് പരാതി നല്‍കിയത്. ശരീരത്തില്‍ കടന്നുപിടിക്കുന്നതിന് മുമ്പ് തന്നെ ഡോക്ടര്‍ വാക്കാല്‍ ശല്യം ചെയ്തിരുന്നതായും രാത്രി തന്നോടൊപ്പം ചെലവഴിക്കാന്‍ 1,000 റിയാല്‍ വാഗ്ദാനം ചെയ്തതായുമാണ് നഴ്‌സിന്റെ പരാതി.

ALSO READ: മലപ്പുറം വളാഞ്ചേരിയിൽ പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കി; മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News