കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഉപദ്രവിക്കാൻ ശ്രമം; യുവാവിനെ ചെരുപ്പുകൊണ്ടടിച്ച് യുവതി

കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് യുവതി. ഗ്വാളിയോർ ജില്ലയിലെ ഫുൽബാഗ് ഇന്‍റർസെക്‌ഷനിലെ റോഡരികിൽ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് യുവതിയെ ഇയാൾ ഉപദ്രവിച്ചത്. ഉടനടി പ്രതികരിച്ച യുവതി ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ യുവാവിനെ ചെരിപ്പു കൊണ്ടടിക്കുകയായിരുന്നു.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി പ്രതിയായ യുവാവിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. റോഡരികില്‍ നിന്നും യുവതി മകള്‍ക്ക് മുലയൂട്ടുമ്പോഴാണ് അതുവഴി കടന്നുപോയ യുവാവ് ഉപദ്രവിക്കാന്‍ തുടങ്ങിയത്. അയാള്‍ യുവതിയ്ക്ക് നേരെ അശ്ലീല ആംഗ്യങ്ങളും കാണിച്ചു. യുവതി ഇക്കാര്യം ഭർത്താവിനെ അറിയിക്കുകയും ഇരുവരും ചേർന്ന് യുവാവിനെ പിടികൂടുകയും ചെരിപ്പുകൊണ്ട് മർദിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.

Also Read: പടിയിറക്കിവിട്ട തുഗ്ലക് ലൈനിലെ വസതിയിലേക്ക് വീണ്ടും രാഹുൽ ഗാന്ധി

അവിടെ കൂടിയ ആള്‍ക്കൂട്ടവും സംഭവത്തിന്‍റെ നിജസ്ഥിതി അറിഞ്ഞതോടെ യുവാവിനെ അടിച്ചു. ഇതിനിടയില്‍ ഒരാള്‍ വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ അപ്‍ലോഡ് ചെയ്യുകയായിരുന്നു. “എന്‍റെ ഭാര്യ ഞങ്ങളുടെ മകൾക്ക് റോഡിലെ ഒരു മൂലയിൽ ഇരുന്ന് മുലയൂട്ടുകയായിരുന്നു. ഒരു ദുഷ്ടൻ അവിടെയെത്തി അസഭ്യം പറയാൻ തുടങ്ങി. ഭാര്യ സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോൾ, ഞങ്ങൾ അവനെ പിടികൂടി അടിക്കുകയായിരുന്നു” യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

Also Read: ‘ക്രിട്ടിക്കല്‍ ഐസിയുവില്‍ ആണ്; ഫാമിലി തീരുമാനിക്കട്ടെയെന്നാണ്’; സിദ്ധിഖിനെ കാണാന്‍ ആശുപത്രിയിലെത്തി മേജര്‍ രവി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News