ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം ; അയര്‍ലന്റിൽ മലയാളി അറസ്റ്റിൽ

ARREST

അയര്‍ലന്റിൽ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി അറസ്റ്റിൽ. നോര്‍ത്തേണ്‍ അയര്‍ലന്റില്‍ താമസിക്കുന്ന ജോസ്മോന്‍ ആണ് പിടിയിലായത്. സെപ്റ്റംബർ 26 ന് രാത്രി പത്തുമണിയോടെയാണ് ഇയാൾ ഭാര്യയെ തീകൊളുത്തിയത്. ശരീരത്തിന്റ 25 ശതമാനം പൊള്ളലേറ്റ യുവതി ചികിത്സയിൽ തുടരുകയാണ്.

ALSO READ: 37 ലക്ഷം രൂപയുടെ 26 ഐഫോണ്‍ 16 പ്രോ മാക്‌സുകളുമായി എത്തിയ യുവതി അറസ്റ്റിൽ

എന്നാൽ കൊലപാതക ശ്രമത്തിന്റെ കാരണം വ്യക്തമല്ല. വീടിന്റെ മുന്‍വാതിലിലും ഹാളിലും മണ്ണെണ്ണയുടെ സാന്നിധ്യമുണ്ടായിരുന്നതായി കണ്ടെത്തി. ജോസ്മോന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിന്റെ വിചാരണ ഒക്ടോബര്‍ 22 ന് ആരംഭിക്കും. അതേസമയം യുവതിയോട് ഇയാൾ പതിവായി വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. യുവതി പതിവായി ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നതായി സഹപ്രവര്‍ത്തകരും മൊഴി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കിയിട്ടില്ല.

ALSO READ: ലോകത്തിലെ ഏറ്റവും മികച്ച ഹൊറർ സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി ഭ്രമയുഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News