ലഹരിയുടെ പേരില്‍ നിരപരാധികളെ കുടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച് സിനിമസാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. സംവിധായകന്‍ നജീം കോയയ്ക്ക് നേരിടേണ്ടി വന്ന എക്സൈസ് റെയ്ഡില്‍ ക്രിമിനല്‍ ഗൂഡാലോചന ആരോപിച്ചായിരുന്നു ഫെഫ്ക ഭാരവാഹികള്‍ മാധ്യമങ്ങളെ കണ്ടത്.
ഒടിടി വെബ് സീരീസ് ഷൂട്ടിങ്ങിനായി ഈരാറ്റുപേട്ടയിലെ ഹോട്ടലില്‍ തങ്ങിയ സംവിധായകന്‍ നജീം കോയയെ രണ്ട് ദിവസം മുന്‍പാണ് എക്സൈസ് റെയ്ഡ് ചെയ്തത്. പരിശോധനയ്‌ക്കൊടുവില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതി നല്‍കി എക്‌സൈസ് മടങ്ങിയെങ്കിലും ഈ സംഭവത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നുവെന്നാണ് ഫെഫ്ക ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് നേരത്തെ എഴുത്തുകാരനും സംവിധായകനുമായ നജീം കോയ മുഖ്യമന്ത്രിക്കും മന്ത്രി എം.ബി.രാജേഷിനും പരാതി നല്‍കിയിരുന്നു. ഇതില്‍ മന്ത്രി എം.ബി.രാജേഷ് വകുപ്പുതല റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഫെഫ്ക സംവിധായകനെ പിന്തുണച്ച് രംഗത്ത് വന്നത്.
ചില താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നു എന്ന് നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയതോടെ ഈ മേഖലയിലുള്ളവര്‍ മൊത്തം ലഹരി ഉപയൊഗിക്കുന്നവരാണെന്ന പൊതുബോധ്യം സൃഷ്ടിക്കപ്പെട്ടുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. കൂടാതെ ഷൂട്ടിങ് സെറ്റുകളില്‍ ഷാഡോ പൊലീസിനെ അനുവദിക്കാന്‍ സാധിക്കില്ലെന്നും കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള പൊലീസ് പരിശോധനകള്‍ സ്വാഗതം ചെയ്യുന്നുവെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
താന്‍ താമസിച്ച ഹോട്ടലിന്റെ മാനേജര്‍ അടക്കം നടത്തിയ ചില വെളിപ്പെടുത്തലില്‍ നിന്ന് തന്നെ കുടുക്കാന്‍ ശ്രമം നടന്നുവെന്ന് വിശ്വസിക്കുന്നതായി സംവിധായകന്‍ നജീം കോയ പ്രതികരിച്ചു. സിനിമയിലെ ലഹരിയെക്കുറിച്ച് തുറന്നുപറഞ്ഞ നടന്‍ ടിനി ടോമിന്റെയടക്കം മൊഴി എടുക്കാന്‍ പൊലീസ് തയാറാവാത്തതിനെതിരെയും ഫെഫ്ക വിമര്‍ശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here