യാക്കോബായ – ഓർത്തഡോക്സ് തർക്കം; ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമം വീണ്ടും പരാജയം

highcourt

യാക്കോബായ – ഓർത്തഡോക്സ് തർക്കം നിലനിൽക്കുന്ന പള്ളികളിൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. യാക്കോബായ വിഭാഗം ശക്തമായി പ്രതിരോധിച്ചതിനെത്തുടര്‍ന്ന് പള്ളികള്‍ ഏറ്റെടുക്കാന്‍ കഴിയാതെ വരികയായിരുന്നു. കോതമംഗലം പുളിന്താനം, പെരുമ്പാവൂർ ഓടക്കാലി പള്ളികളാണ് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ പൊലീസ് സഹായത്തോടെ ഏറ്റെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ള യാക്കോബായ വിഭാഗം പള്ളിയ്ക്കകത്ത് കയറി ഗേറ്റ് പൂട്ടി തമ്പടിക്കുകയായിരുന്നു.

Also Read; കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് വന്നവരെക്കുറിച്ച് സുധാകരന്‍ മര്യാദയില്ലാതെ സംസാരിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

കോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് വിശ്വാസികളുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങിയില്ല. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും ഫലം കാണാതിരുന്നതിനെത്തുടര്‍ന്ന് പൊലീസും റവന്യു അധികാരികളും പള്ളികളില്‍ നിന്ന് മടങ്ങുകയായിരുന്നു. അവകാശ തര്‍ക്കം രൂക്ഷമായ 6 പള്ളികള്‍ ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

Also Read; കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന വീഡിയോകൾ ടെലഗ്രാമിലൂടെ വിറ്റു; യുപിയിൽ 17-കാരന്‍ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News