ചത്ത കോഴിയെ വിൽക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാർ

തിരുവനന്തപുരത്ത് ചത്ത കോഴിയെ വിൽക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. സംഭവത്തിൽ നഗരസഭാ ഉദ്യേഗസ്ഥരെത്തി നടപടി സ്വീകരിച്ചു. കുളത്തൂർ ജംഗ്ഷനിലെ ബർക്കത്ത് ചിക്കൻ സ്റ്റാളിലാണ് ചത്ത കോഴിയെ വിൽക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ചുള്ളിമാനൂരിലെ ഫാമിൽ നിന്നെത്തിച്ച കോഴികളിൽ പലതും ചത്തതായിരുന്നു. തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ചത്ത കോഴികളെ കണ്ടെത്തി. ചത്ത കോഴികളെ കടയിലേക്ക് എത്തിച്ച വാഹനം തുമ്പ പൊലീസ് പിടികൂടി.

Also Read; കണ്ണൂര്‍ വിസി നിയമനം റദ്ദാക്കി; നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News