‘ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും’: ഹിമാചല്‍ മുഖ്യമന്ത്രി

ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിഖ് സുഖു. ചടങ്ങില്‍ പങ്കെടുക്കുന്നതിനെ പറ്റി പരസ്യ പ്രസ്താവനകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് വിലക്കിയിരുന്നു. ആ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ പ്രസ്താവന പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കുന്നതിന് മുന്‍പാണ് പ്രസ്താവനയുമായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിഖ് സുഖു രംഗത്ത് എത്തിയിരിക്കുന്നത്. ഈ മാസം 22ന് നടക്കുന്ന പ്രതിഷ്ഠാ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നും ക്ഷണിച്ചാലും ഇല്ലെങ്കിലും ചടങ്ങിനെത്തുമെന്നും ഹിമാചല്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read:ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ; ജില്ലാ പൊലീസ് ദേവസ്വം ബോര്‍ഡിന് കത്തുനല്‍കി

നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദുവാണ് രാമന്‍ എന്നും രാമന്റെ പാതയാണ് നാം പിന്തുടരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതുവരെ അയോധ്യയിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല. ക്ഷണിച്ചില്ലെങ്കിലും പോകേണ്ടത് കടമയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ചടങ്ങില്‍ പങ്കെടുക്കുന്നതിനെ പറ്റി പാര്‍ട്ടിയിക്കുള്ളില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ ആശയ കുഴപ്പം സൃഷ്ടിയ്ക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉചിതമായ സമയത്ത് ഇക്കാര്യത്തില്‍ പ്രതികരിക്കും എന്ന് ഹൈക്കമാന്റ് അറിയിച്ചിരുന്നത്. ആ അവസരത്തില്‍ സുഖ്വീന്ദര്‍ സിഖ് സുഖുവിന്റെ പ്രതികരണം പാര്‍ട്ടിക്ക് തലവേദന ആയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News