ഇലക്ട്രോണിക് സിം അഥവാ ഇ-സിം, ഫിസിക്കല്‍ സിം കാര്‍ഡ് സങ്കല്‍പ്പത്തെ ഇല്ലാതാക്കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇ-സിം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍.
സാങ്കേതിക വിദ്യയിലെ മാറ്റം ഹാക്കര്‍മാര്‍ ആയുധമാക്കുന്നതായും ഉപഭോക്താവിന്റെ ഡേറ്റയും പണവും കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ ഇ-സിം പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: സർവീസ് പെൻഷൻ കുടിശിക തുക മൂന്നാം ഗഡു അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ
ടെലികോം കമ്പനികള്‍ക്ക് ദൂരെ നിന്ന് ഇ-സിം പ്രോഗ്രാം ചെയ്യാനും, ഡീ ആക്ടിവേറ്റ് ചെയ്യാനും, ഡിലീറ്റ് ചെയ്യാനും ഇ-സിം കണക്ഷന്‍ മറ്റൊരു ഡിവൈസിലേക്ക് മാറ്റാനുമെല്ലാം സാധിക്കും. ഈ സാധ്യതകളാണ് ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യുന്നത്. ഇരയുടെ ഫോണിലെ ഇ-സിം പ്രൊഫൈല്‍ എടുത്ത് ഹാക്കര്‍ക്ക് സ്വന്തം ഫോണിലേക്ക് മാറ്റാനും മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here