ആറ്റിങ്ങൽ വടക്കോട്ട് കാവ് ക്ഷേത്രത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അതിക്രമം.സംഘർഷത്തിൽ യുവാവിന് പരുക്കേറ്റു.വടക്കോട്ടുകാവ് സ്വദേശി അതുൽദാസ് (24) ആണ് പരുക്കേറ്റത്.
പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിൽ സ്ത്രീകളും കുട്ടികളും ഉള്ള സമയത്തായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അതിക്രമം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് നാസർ ഉൾപ്പെടെ രണ്ടംഗസംഘം അമിതവേഗതയിൽ ക്ഷേത്രവളപ്പിലേക്ക് കാർ ഓടിച്ച് കയറ്റി. കാർ ക്ഷേത്ര ബലിക്കല്ലിൽ ഇടിച്ചു നിന്നു. ഇതിനെ നാട്ടുക്കാർ ചോദ്യം ചെയ്തു. കാറിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ നാട്ടുകാരെ അസഭ്യം പറയുകയും ചോദ്യം ചെയ്ത യുവാവിനെ ചവിട്ടി വീഴ്ത്തുകയും ചെയ്തു.വടക്കോട്ടുകാവ് സ്വദേശി അതുൽദാസിന് സംഘർഷത്തിൽ പരിക്കേറ്റു. ഉടൻ പൊലീസ് സംഭവ സ്ഥലത്തെത്തി.
ALSO READ; മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
കാറിൽ ഉണ്ടായിരുന്നവർ അമിത മദ്യലഹരിയിൽ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മണ്ഡലം പ്രസിഡന്‍റ് നാസർ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഉടൻ രണ്ടാമത് കാറിൽ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തി. ഇവർ നാട്ടുക്കാരെ ആക്രമിച്ചു. പൊലീസിനെയും ഇവർ ആക്രമിച്ചു. സംഭവത്തെ തുടർന്ന് മേഖലയിൽ നാട്ടുക്കാർ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here