ആകർഷകമായ ഡിസൈൻ, ഒപ്പം നൂതന സവിശേഷതകളും ; വരുന്നു ടാറ്റ കർവ്വ് പ്യുവർ പ്ലസ് എസ് 3

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ അഞ്ചാമത്തെ ഇലക്ട്രിക് ഓഫറായ കർവ്വ് പ്യുവർ പ്ലസ് എസ് വേരിയന്റ് പുറത്തിറക്കി. ആകർഷകമായ ഡിസൈനും, നൂതന സവിശേഷതകളും ആയി ആണ് പുതിയ വാഹനമായ കർവ്വിനെ ടാറ്റ രംഗത്തിറക്കിയിരിക്കുന്നത്. കർവ്വിന്റെ വേരിയൻ്റ് ലൈനപ്പിൽ സ്മാർട്ട്, പ്യുവർ, ക്രിയേറ്റീവ്, അക്ംപ്ലിഷ്ഡ് തുടങ്ങിയ വകഭേദങ്ങൾ ഉൾപ്പെടുന്നു. പത്ത് ലക്ഷം രൂപ മുതൽ ആണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. ഡീസൽ വാഹനം 13.2 ലക്ഷം രൂപ മുതൽ ആണ് ആരംഭിക്കുന്നത് . ഇതേ തുകയിൽ തന്നെ ഡിസിഎ പെട്രോളും ലഭിക്കും.

ALSO READ:

മാനുവൽ പെട്രോളിന് 11.7 ലക്ഷം രൂപ മുതൽ കർവിന്റെ വില ആരംഭിക്കുന്നു. 1.2 ലിറ്റർ ടർബോ പെട്രോളും 1.5 ലിറ്റർ ഡീസൽ സഹിതവും വരുന്ന പ്യുവർ പ്ലസ് എസ് പതിപ്പാണ് ടാറ്റായുടെ ഏറ്റവും പുതിയ വാഹനമായ കർവ്വ്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 6 എയർബാഗുകൾ, ഡിജിറ്റൽ സ്റ്റിയറിംഗ് വീൽ, റിയർ വ്യൂ ക്യാമറ, ക്ലൈമറ്റ് കൺട്രോൾ, ഫിജിറ്റൽ പാനൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളോടെയാണ് കർവ്വ് പ്യുവർ പ്ലസ് എസ് പുറത്തിറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News