ആറ്റുകാൽ പൊങ്കാല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആറ്റുകാൽ പൊങ്കാല നാളെ നടക്കുകയാണ്. പൊങ്കാലയുടെ ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. പൊങ്കാല ഇടുന്നവർ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉയർന്ന ചൂട് നിലനിൽക്കുന്നതിനാൽ പൊങ്കാല ഇടുന്നവർ കട്ടികുറഞ്ഞ വസ്ത്രങ്ങൾ ധരിക്കണം. അലസമായി വസ്ത്രങ്ങൾ ധരിക്കരുത്. ചുറ്റുമുള്ള അടുപ്പുകളായിൽ നിന്നും തീപടരാതെ നോക്കണം.അഥവാ വസ്ത്രങ്ങളിൽ തീപിടിച്ചാൽ പേടിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് തീ അണക്കണം. പൊള്ളലേറ്റാൽ പ്രഥമ ശ്രുശ്രൂഷയും നൽകണം. പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കണം.

ALSO READ: പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം; ആളപായമില്ല

കൂടാതെ സൂര്യപ്രകാശം നേരിട്ട് ഉണ്ടാകാതിരിക്കാനായി തൊപ്പിയോ തുണിയോ കൊണ്ട് തല മറക്കണം. ശുദ്ധജലമോ തിളപ്പിച്ചാറിയ വെള്ളമോ കുട്ടിക്കണം. കൂടാതെ നിർജ്ജലീകരണം തടയാനായി തണ്ണിമത്തൻ പോലെ ജലാംശം കൂടിയ പഴവർഗങ്ങൾ കഴിക്കുന്നതും നല്ലതാണ്. ശുദ്ധജലം വെച്ച് തയ്യാറാക്കിയ ഐസ് മാത്രം പാനീയങ്ങളിൽ ചേർക്കണം.

ഇടക്ക് കൈകാലുകളും മുഖവും കഴുകുന്നതും നല്ലതാണ്. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കഴിക്കുന്നതും മുടക്കരുത് മരുന്നുകളുടെ വിവരങ്ങളും കയ്യിൽ കരുതണം. കുട്ടികളെ തീയുടെ അടുത്ത് നിന്ന് മാറ്റിനിർത്തണം. ഇവർക്കും ഇടക്ക് കുടിക്കാൻ ശുദ്ധജലം നൽകണം. പൊങ്കാലയ്ക്ക് ശേഷം അടുപ്പ് തീ ഉപയോഗിച്ച് അണക്കണം.

ALSO READ: റീ ഫണ്ടിങ്ങിനായി കാത്തിരിക്കേണ്ട, ഇനി ടിക്കറ്റ് കിട്ടിയാൽ മാത്രം പണമടച്ചാൽ മതി; ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ മാറ്റവുമായി ഐആർസിടിസി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News