ഉത്സവച്ചൂടിൽ തലസ്ഥാനം; ആറ്റുകാൽ പൊങ്കാല നാളെ

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനായി തലസ്ഥാന നഗരി ഒരുങ്ങി. നാളെ രാവിലെ 10.30ഓടെ പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ ചടങ്ങ് ആരംഭിക്കും. ആയിരകണക്കിന് സ്ത്രീ ജനങ്ങളാണ് പൊങ്കാല മഹോത്സവത്തിനായി നഗരത്തിൽ എത്തുക. ഒരു വർഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് സ്ത്രീകൾ നാളെ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കുന്നത്.

Also Read: നേമത്ത് അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സകൻ അറസ്റ്റിൽ

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ, സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ആറ്റുകാലിലേക്ക് എത്തും. നാളെ രാവിലെ 10.30 യ്ക്ക് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് തിരിതെളിയും. ഉച്ചയ്ക്ക് 2 30ന് ഉച്ചഭോജിയും പൊങ്കാല നിവേദവും ദീപാരാധനയും നടക്കും. പൊങ്കാല നിവേദത്തിനായി ക്ഷേത്രത്തിൽ നിന്നും 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.

Also Read: തിരുവനന്തപുരം കോട്ടൂരില്‍ കാട്ടാന ആക്രമണം; ഫോറസ്റ്റ് ഓഫീസര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ക്ഷേത്രത്തിലും നഗരത്തിലുമായി രണ്ടായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് ആവശ്യമായ സുരക്ഷയൊരുക്കും. പൊങ്കാലയ്ക്ക് ക‍ഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായതിലും കൂടുതൽ ഭക്തജനങ്ങൾ ദർശനത്തിനായി എത്തുമെന്നാണ് പ്രതീക്ഷ. ഇതിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. മാർച്ച് 8ന് രാത്രിയിൽ കാപ്പഴിച്ച് കുടിയിളക്കിയശേഷം പുലർച്ചെ ഒരുമണിക്ക് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News