മകനെ കാണണമെങ്കില്‍ 30 ലക്ഷം രൂപ വേണം, കേസുകള്‍ പിന്‍വലിക്കാന്‍ 3 കോടി രൂപ, അതുല്‍ സുഭാഷിന്റെ ആത്മഹത്യയില്‍ മുന്‍ ഭാര്യക്കെതിരെ ആരോപണവുമായി സഹോദരന്‍

ബെംഗളൂരുവില്‍ വ്യാജ സ്ത്രീധന പീഡന ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അതുല്‍ സുഭാഷിന്റെ മുന്‍ ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് സഹോദരന്‍. അതുലിനെതിരായ പീഡനക്കേസ് പിന്‍വലിക്കുന്നതിന് മുന്‍ഭാര്യ വന്‍തുക ആവശ്യപ്പെട്ടെന്നും ഭാര്യയില്‍ നിന്നും അവരുടെ കുടുംബത്തില്‍ നിന്നും കടുത്ത പീഡനങ്ങളാണ് നേരിട്ടതെന്നും അതുലിന്റെ സഹോദരന്‍ ഉന്നയിച്ചു.

മരിച്ച അതുല്‍ സുഭാഷിനെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ 3് കോടി രൂപയും മകനെ കാണാനുള്ള സന്ദര്‍ശനാവകാശത്തിന് 30 ലക്ഷം രൂപയും മുന്‍ ഭാര്യ ആവശ്യപ്പെട്ടതായി അതുല്‍സുഭാഷിന്റെ സഹോദരന്‍ ബികാസ്‌കുമാര്‍ ആരോപിച്ചു.

ALSO READ: സിറിയയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കണം; മാർപ്പാപ്പ

സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയതായും ബികാസ്‌കുമാര്‍ പറഞ്ഞു. ബെംഗളൂരു മൂന്നേകൊല്ലല്‍ സ്വദേശി അതുല്‍ സുഭാഷിനെ കഴിഞ്ഞ ദിവസമാണ് അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് സഹോദരന്‍ ബികാസ് കുമാര്‍ നികിത സിംഘാനിയ, ഭാര്യയുടെ അമ്മ നിഷ, സഹോദരന്‍ അനുരാഗ്, അമ്മാവന്‍ സുശീല്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തതായി മാറത്തഹള്ളി പൊലീസ് പറഞ്ഞു.

മുന്‍ ഭാര്യയുടെയും വീട്ടുകാരുടെയും നിരന്തരമായ പീഡനവും ഭീഷണിയുമാണ് സുഭാഷിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് കുമാര്‍ പരാതിയില്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News