മലയുടെ 10,000 അടി മുകളില്‍ നിന്ന് വീണ് ഓഡി ഇറ്റാലിയന്‍ മേധാവിക്ക് ദാരുണാന്ത്യം

fabrizio longo

മലയുടെ 10,000 അടി മുകളില്‍ നിന്ന് വീണ് ഓഡി ഇറ്റാലിയന്‍ മേധാവിക്ക് ദാരുണാന്ത്യം. 62 കാരനായ ഫാബ്രിസിയോ ലോംഗോ ആണ് 10,000 അടി ഉയരത്തില്‍ നിന്ന് വീണു മരിച്ചത്. ഇറ്റാലിയന്‍-സ്വിസ് അതിര്‍ത്തിക്കടുത്തുള്ള അഡമെല്ലോ പര്‍വതനിരകളിലെ സിമ പേയര്‍ കയറുന്നതിനിടെ ആയിരുന്നു അപകടം.

സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരു സഹ പര്‍വതാരോഹകന്‍ ആണ് രക്ഷാപ്രവര്‍ത്തകരെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 700 അടി താഴ്ചയില്‍ നിന്നാണ് ലോംഗോയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Also Read : സെബിയുടെ മുഴുവന്‍ സമയ അംഗമായിരിക്കുമ്പോഴും ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ചിന് ഐസിഐസിഐ ബാങ്കില്‍ നിന്നും ശമ്പളമെന്ന് ആരോപണം, വ്യാപക വിമര്‍ശനം

പര്‍വതാരോഹണത്തില്‍ തത്പരനായ ലോംഗോ കൊടുമുടി കീഴടക്കുന്നതിന്റെ അരികില്‍ വരെ എത്തിയ സമയത്താണ് അത്യാഹിതം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മരണത്തിന് ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവസമയത്ത്, സ്റ്റീല്‍ കേബിളുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ലോംഗോയുടെ കൈവശം ഉണ്ടായിരുന്നു. 2012ലാണ് അദ്ദേഹം ഓഡിയില്‍ ചേര്‍ന്നത്. പെട്ടെന്ന് വളര്‍ന്ന ലോംഗോ 2013ല്‍ ഇറ്റാലിയന്‍ ഓപ്പറേഷന്‍സ് ഡയറക്ടറായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News