കാന്താരയ്ക്കു ശേഷം പ്രേക്ഷക സ്വീകാര്യത നേടി രാജ് ബി ഷെട്ടിയുടെ ‘ടോബി’

കെജിഎഫ്, കാന്താര, ചാർളി 777 എന്നിങ്ങനെ കേരളത്തിൽ വിജയമായി മാറിയ കന്നഡ സിനിമകളുടെ കൂട്ടത്തിലേക്ക് രാജ് ബി ഷെട്ടിയുടെ ടോബിയും. മലയാളിയും നവാഗതനുമായ ബാസിൽ അൽചാലക്കൽ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ രചന നിർവഹിച്ചിരിക്കുന്നത് കന്നഡ സിനിമ രംഗത്തെ നവയുഗ പരീഷണാത്മക സംവിധായകനും തിരക്കഥാകൃത്തും ആയ രാജ് ബി ഷെട്ടിയാണ്. നിർമാതാവും എഴുത്തുകാരനുമായ ടികെ ദയാനന്ദിൻറെ കഥയെ ആസ്പദമാക്കിയാണ് ടോബിയുടെ കഥ. തുളുനാടിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അടിസ്ഥാനമാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നത്.’ ഗരുഡ ഗമന വൃഷഭ വാഹന’യിൽ ബ്രഹ്മ – വിഷ്ണു -മഹേശ്വര സങ്കല്പത്തിന്റെ അടിസ്ഥാനത്തിലൂന്നിയ ഗ്യാങ്സ്റ്റർ കഥയായിരുന്നു പറഞ്ഞതെങ്കിൽ മാരി എന്ന വിശ്വാസത്തെയാണ് ടോബിയിലൂടെ അദ്ദേഹം തുറന്ന് വെയ്ക്കുന്നത്. ബലിപീഠത്തിൽ നിന്ന് രെക്ഷപെട്ടുപോയ ബലിമൃഗത്തെയാണ് മാരി എന്ന് വിളിക്കപ്പെടുന്നത്. ഈ സങ്കൽപ്പത്തെ അടിസ്ഥാനമാക്കിയാണ് ടോബി എന്ന കഥാപാത്രത്തെയും നിർമിച്ചിരിക്കുന്നത് സംസാരശേഷി ഇല്ലാത്ത കഥാപാത്രമാണ് ടോബി , അച്ചടക്കമില്ലാത്ത ടോബിയുടെ ജീവിത രീതിയും അതിനിടയിലെ സംഘർഷഭരിത മുഹൂർത്തങ്ങളുമാണ് ഈ സിനിമയിലെ പ്രധാന ഘടകം.

Also Read; പ്രഭാസ്, പൃഥ്വിരാജ് ചിത്രത്തിനൊപ്പം റീലീസിനൊരുങ്ങി ഷാരൂഖ് ചിത്രവും

ടോബി എന്ന കഥാപാത്രത്തെ പറ്റി പ്രത്യക്ഷതമായി പറയുന്നതിന് പകരം മറ്റു പല കഥാപാത്രങ്ങളിലൂടെയും മറ്റു കഥാപാത്രങ്ങളുടെ ജീവിതത്തിലെ ടോബിയുടെ പ്രാധാന്യത്തിലൂടെയുമാണ് കഥ മുന്നോട്ട് നീങ്ങുന്നത് സന്ദർഭങ്ങളുടെ വേറിട്ട അവതരണത്തിലൂടെയാണ് വെറുമൊരു പ്രതികാര കഥ എന്നതിൽ നിന്ന് ടോബിയെ വ്യത്യസ്‌തമാക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയെ അനുസ്മരിപ്പിക്കുന്ന കർണാടകയിലെ ദമസ്‌കട്ടെ എന്ന സ്ഥലത്താണ് കഥ നടക്കുന്നത്. പ്രതികാരകഥകളിൽ കണ്ടുവരുന്ന ക്ലിഷേ രംഗങ്ങളിൽ നിന്ന് മാറി സഞ്ചരിക്കുന്ന സിനിമ നിരവധി വൈകാരികരംഗങ്ങൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

Also Read; ഓട്ടോക്കാരന് അബദ്ധത്തിൽ 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്തു; ബാങ്ക് എം ഡി രാജിവെച്ചു

മാരി എന്ന വിശ്വാസത്തിന്റെ പിൻബലം ഉണ്ടെങ്കിൽ കൂടി യാതൊരുവിധ ഫാന്റസികളോ അതിഭാവുകങ്ങളോ ഇല്ലാതെയാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. അച്ചടക്കമില്ലാത്ത എടുത്തുചാട്ടക്കാരനായ ടോബി എന്ന വ്യക്തിയുടെ ജീവിതത്തിലെ രണ്ട് കാലഘട്ടം ആണ് ടോബിയുടെ കഥ, വാക്കുകൾക്ക് പകരം അവ്യക്തമായ ശബ്ദങ്ങൾ മാത്രം പുറപ്പെടുവിക്കുന്ന എന്നാൽ അതേ സമയം വന്യമായ എന്തോ ഒന്ന് ഉള്ളിൽ ഒളിപ്പിച്ചു വെയ്ക്കുന്ന, തീക്ഷ്ണമായ പല വികാരങ്ങളും കണ്ണുകൾ കൊണ്ട് മാത്രം പ്രകടിപ്പിക്കുന്ന ടോബി എന്ന കഥാപാത്രത്തെ അതിഭാവുകത്വങ്ങൾ ഇല്ലാതെ തന്നെ രാജ് ബി ഷെട്ടി അവതരിപ്പിച്ചിട്ടുണ്ട്. കന്നഡയിലെ പതിവ് നായികമാരിൽ നിന്ന് വേറിട്ട് നിൽക്കുന്നുണ്ട് ചൈത്രയുടെ ജെനിയും സംയുക്ത ഹോർണാഡിന്റെ സാവിത്രിയും. ​ഗോപാൽ ദേശ്പാണ്ഡേ, ദീപക് ഷെട്ടി, ഭര്ത ജിബി എന്നിവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. റോഷാക് അടക്കം നിരവധി മലയാള സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ച മിഥുൻ മുകുന്ദൻ ആണ് ടോബിയുടെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് വേ ഫാറർ ഫിലിംസാണ്.

Also Read; ഗായിക ബിന്നി കൃഷ്ണകുമാറിന്റെ പാട്ട് കേട്ട് ജീവനുംകൊണ്ടോടി പൂച്ച ; കാഴ്ചക്കാരെ ചിരിപ്പിച്ച് വീഡിയോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News