അരിക്കൊമ്പനും മധുവുമായി നിറഞ്ഞാടി; കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവത്തില്‍ കയ്യടി നേടി പവിത്ര

അമ്പലപ്പുഴയില്‍ നടന്നുവരുന്ന കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവത്തിലും കയ്യടി നേടിയത് അരിക്കൊമ്പന്‍. ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി നാടുകടത്തപ്പെട്ട അരിക്കൊമ്പനും അരി മോഷ്ടിച്ചു എന്ന പേരില്‍ കൊലചെയ്യപ്പെട്ട മധുവുമാണ് കലോത്സവത്തില്‍ കയ്യടി നേടിയത്.

ആലപ്പുഴ എസ് ഡി കോളേജിലെ പവിത്ര എന്ന പെണ്‍കുട്ടിയാണ് അരിക്കൊമ്പന്റെയും മധുവിന്റെയും കഥ കലോത്സവത്തിലെ പ്രച്ഛന്ന വേഷ വേദിയില്‍ അവതരിപ്പിച്ചത്. രണ്ടവതരണത്തിനും കാണികളുടെ അകമഴിഞ്ഞ പിന്തുണയാണ് പവിത്രയ്ക്ക് ലഭിച്ചത്.

കലോത്സവത്തില്‍ നാല് ഇനങ്ങളിലാണ് പവിത്ര മത്സരിക്കുന്നത്. മോഹിനിയാട്ടത്തില്‍ കഴിഞ്ഞ ദിവസം മൂന്നാം സ്ഥാനം ലഭിച്ചിരുന്നു പ്രച്ഛന്നവേഷ മത്സരത്തില്‍ സമ്മാനം ലഭിച്ചില്ലെങ്കിലും കാണികളുടെ പ്രശംസ പിടിച്ചു പറ്റിയ സന്തോഷത്തിലാണ് പവിത്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News