ദുഷിച്ചു നാറിയ കേന്ദ്രഭരണത്തെ തുറന്നുകാട്ടാന്‍ കൈരളി ന്യൂസിന് ക‍ഴിഞ്ഞു, ‘ന്യൂസ് ആന്‍ഡ് വ്യൂസിന്’ നന്ദി അറിയിച്ച് പ്രേക്ഷക

മണിപ്പൂരിലെ യുവതികള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടതടക്കം സംസ്ഥാനത്തെ അക്രമങ്ങള്‍ പുറത്ത് വന്ന ദിവസം അക്കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് ജനങ്ങളിലേക്ക് എത്തിച്ച കൈരളി ന്യൂസിന് നന്ദി പറഞ്ഞ് പ്രേക്ഷക. രെഞ്ജു തകിടിയേല്‍ എന്നയാളാണ് തന്‍റെ ഫേസ്ബുക്കിലൂടെ കൈരളി ന്യൂസിനെയും ചര്‍ച്ച നയിച്ച എക്സിക്യുട്ടീവ് എഡിറ്റര്‍ ശരത് ചന്ദ്രനെയും അഭിനന്ദിച്ചത്.

“ദുഷിച്ചു നാറിയ ഭരണകൂടത്തെ ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടാൻ ഇടതുപക്ഷത്തിൻ്റെ മാധ്യമത്തിനും അത് ചർച്ച ചെയ്യാൻ ചങ്കൂറ്റമുള്ള മാധ്യമ പ്രവർത്തകർക്കും അല്ലാതെ മറ്റാർക്കാണ് സാധ്യമാകുക.
ബിജെപി പ്രതിനിധി ഒരു ജനത നേരിടുന്ന മുഴുവൻ അക്രമത്തെയും അതു കാണുന്ന മനുഷ്യരുടെ മാനസിക സംഘർഷത്തോടും അമർഷത്തോടും കൂടി ചോദ്യം ചെയ്യപ്പെടുന്നത് കാണാൻ കഴിഞ്ഞു.
മണിപ്പൂർ വെറും സംഘി സുഷ്ടിച്ച സംഘർഷം മാത്രമാണെന്ന ധാരണക്കപ്പുറം ചർച്ചയിൽ പങ്കെടുത്ത ഫാദർ വെളിപ്പെടുത്തിയ വിഷയങ്ങൾ ഞെട്ടിക്കുക കൂടി ചെയ്തു”.

“മത ജാതി ഗോത്ര കലാപത്തിനപ്പുറം പ്രധാനമന്ത്രിയുടെ തോഴൻ്റെ കച്ചവടതാല്പര്യങ്ങൾ സുന്ദരമായ പ്രദേശത്തെ യുദ്ധഭൂമിയാക്കി പാലായനം ചെയ്യാൻ തക്കവണ്ണം കളമൊരുക്കി എന്ന വസ്തുത ആദ്യമായി തിരിച്ചറിയുക ആയിരുന്നു.
നന്ദി. ഈ വിഷയത്തിൽ കൂടുതൽ ചർച്ച ഇനിയും ഉണ്ടാകണം.”- അദ്ദേഹം കുറിച്ചു

ALSO READ: ഇന്‍റര്‍നെറ്റ് നിരോധിച്ചത് ഇതുപോലെ നൂറുകണക്കിന് സംഭവങ്ങള്‍ ഉള്ളതുകൊണ്ട്: വിവാദ പ്രസ്താവനയുമായി മണിപ്പൂര്‍ മുഖ്യമന്ത്രി

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

മണിപ്പൂരിലെ വീഡിയോ കാണാനിടയായ സമയം മുതൽ തുടങ്ങിയ മാനസിക ശാരീരിക അസ്വസ്ഥത വിവരിക്കാൻ കഴിയുന്നത് അല്ല.
ഒരു വാക്ക് സംസാരിക്കാനാകാത്ത വിധം തകർന്നു പോയ നിമിഷം ആ ചിന്തയിൽ നിന്നും പുറത്തു വരാൻ പരമാവധി ശ്രമിക്കുമ്പോഴും അസ്വസ്ഥത ഒട്ടും വിട്ടുമാറിയില്ല.
മരവിപ്പിനുശേഷം ഒന്നു കരയാൻ ആഗ്രഹിക്കുമ്പോഴും മന:പൂർവ്വം പിടിച്ചു നിൽക്കുന്നത് ഓരോ സംഘിയെ കാണുമ്പോഴും മനസ്സ് കൂടുതൽ ജാഗരുകമാകുന്നതിനു വേണ്ടി കൂടിയാണ്.
ഇത്ര വലിയൊരു ഭീകരാന്തരീക്ഷം മണിപ്പൂരിൽ സംഭവിക്കുമ്പോഴും ഇത്രയും ഒന്നും അറിയാതെ ഉറങ്ങാൻ കഴിഞ്ഞത് ഇന്നലെ രാത്രിയാണ് ഒരു തരത്തിൽ ഭാഗ്യമായി തോന്നിയത്. ഇത്തരം ദ്യശ്യങ്ങൾ കണ്ടുമുന്നിൽ എത്തിക്കാതെ ഇന്ത്യൻമാധ്യമങ്ങൾ നമ്മളോട് കാണിക്കുന്ന ദയ എത്ര വലുതാണ്. ജനാധിപത്യം നിലനിൽക്കാത്ത രാജ്യത്ത് നാലാംതൂണിനെന്ത് പ്രസക്തി !
സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തു വന്ന മന:സാക്ഷിയെ മരവിപ്പിച്ച വീഡിയോ കണ്ടിട്ടും കണ്ടില്ലാന്ന് നടിക്കാൻ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര പത്രദൃശ്യമാധ്യമങ്ങൾക്ക് അവസരം നല്കി, കേന്ദ്രത്തെ പിണക്കാതിരിക്കാത്ത അതൊരു ആശ്വാസവും.
മരവിപ്പുകൾക്കുശേഷം നമ്മൾ അന്വേഷിക്കുന്ന ചില യാഥാർത്ഥ്യങ്ങൾ അഥവ സത്യങ്ങൾ ഉണ്ടാകും അത് സത്യാസന്ധമായി വിലയിരുത്താൻ കേന്ദ്രസർക്കാരിൻ്റെയും സംഘപരിവാറിൻ്റെയും പിറകിൽ വാലാട്ടി നിൽക്കുന്ന മാപ്രകൾക്ക് കഴിയില്ല.
ദുഷിച്ചു നാറിയ ഭരണകൂടത്തെ ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടാൻ ഇടതുപക്ഷത്തിൻ്റെ മാധ്യമത്തിനും അത് ചർച്ച ചെയ്യാൻ ചങ്കൂറ്റമുള്ള മാധ്യമ പ്രവർത്തകർക്കും അല്ലാതെ മറ്റാർക്കാണ് സാധ്യമാകുക.
ബിജെപി പ്രതിനിധി ഒരു ജനത നേരിടുന്ന മുഴുവൻ അക്രമത്തെയും അതു കാണുന്ന മനുഷ്യരുടെ മാനസിക സംഘർഷത്തോടും അമർഷത്തോടും കൂടി ചോദ്യം ചെയ്യപ്പെടുന്നത് കാണാൻ കഴിഞ്ഞു.
മണിപ്പൂർ വെറും സംഘി സുഷ്ടിച്ച സംഘർഷം മാത്രമാണെന്ന ധാരണക്കപ്പുറം ചർച്ചയിൽ പങ്കെടുത്ത ഫാദർ വെളിപ്പെടുത്തിയ വിഷയങ്ങൾ ഞെട്ടിക്കുക കൂടി ചെയ്തു. മത ജാതി ഗോത്ര കലാപത്തിനപ്പുറം പ്രധാനമന്ത്രിയുടെ തോഴൻ്റെ കച്ചവടതാല്പര്യങ്ങൾ സുന്ദരമായ പ്രദേശത്തെ യുദ്ധഭൂമിയാക്കി പാലായനം ചെയ്യാൻ തക്കവണ്ണം കളമൊരുക്കി എന്ന വസ്തുത ആദ്യമായി തിരിച്ചറിയുക ആയിരുന്നു.
നന്ദി… Sarath Chandran
ഈ വിഷയത്തിൽ കൂടുതൽ ചർച്ച ഇനിയും ഉണ്ടാകണം.

ALSO READ: പീഡനം നടക്കുമ്പോൾ അഞ്ചു മാസം ഗർഭിണി, കുഞ്ഞിനെ കല്ലിലേക്ക് എടുത്തെറിഞ്ഞു: ബിൽക്കീസ് ബാനുമാർ മണിപ്പൂരിൽ പുനർജനിക്കുമ്പോൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News