മോന്‍സന്‍ മാവുങ്കലും ഐജി ലക്ഷ്മണും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. അനിത പുല്ലയിലും പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹി ജോസ് മാത്യുവുമായുളള സംഭാഷണമാണ് പുറത്തുവന്നത്. മുന്‍ ഡിജിപി അനില്‍ കാന്തിനെ കാണാന്‍ മോന്‍സണ്‍ മാവുങ്കലിന് അവസരമൊരുക്കിയത് ലക്ഷ്മണ്‍ ആണെന്നാണ് സംഭാഷണത്തില്‍ പറയുന്നത്. പൊലീസ് ക്ലബില്‍ മോന്‍സണിന് താമസ സൗകര്യം ഒരുക്കിയത് ലക്ഷ്മണ്‍ ആണെന്നും ശബ്ദരേഖയില്‍ പറയുന്നു.
ആവശ്യമില്ലാത്തവരെ കൊണ്ടുനടക്കരുതെന്ന് അനിതയോട് ജോസ് പറയുന്നത് ശബ്ദരേഖയിലുണ്ട്. ജോസ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ മോന്‍സണ്‍ മാവുങ്കലുമായി എന്തിന് തിരുവനന്തപുരത്തേക്ക് പോയി എന്ന് അനിത പുല്ലയില്‍ ചോദിക്കുന്നു. ഇത് സംബന്ധിച്ച മെസേജുകളെല്ലാം അവിടെതന്നെയുണ്ടെന്ന് അനിത പറയുന്നു.
Also read- ആലുവ, പെരുമ്പാവൂർ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന
തിരുവനന്തപുരത്ത് തങ്ങള്‍ പോയപ്പോള്‍ മോന്‍സണ്‍ മാവുങ്കലിനെ കാണുകയായിരുന്നു എന്ന് ജോസ് പറയന്നു. അയാളാണ് മുന്‍ ഡിജിപി അനില്‍ കാന്തിനെ കാണുന്ന കാര്യം പറഞ്ഞത്. അനില്‍ കാന്തിനെ കാണാന്‍ ലക്ഷ്മണ്‍ അവസരമൊരുക്കിയിട്ടുണ്ടെന്ന് മോന്‍സണ്‍ മാവുങ്കല്‍ പറഞ്ഞു. രാവിലെ വരാന്‍ പറ്റില്ലെന്ന് പറഞ്ഞു. അന്ന് ഉച്ചയോടെയാണ് തങ്ങള്‍ അനില്‍ കാന്തിന്റെ അടുത്തെത്തിയത്. ആദ്യം കയറ്റിവിട്ടില്ല. പിന്നീട് ഐജി ലക്ഷ്മണിന്റെ ആളാണെന്ന് പറഞ്ഞ് മോന്‍സണ്‍ മാവുങ്കല്‍ അകത്ത് കയറാന്‍ അവസരമൊരുക്കുകയായിരുന്നുവെന്നും ജോസ് പറയുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here