ഗവര്‍ണറെ സ്വീകരിക്കാന്‍ എത്തണം, ഇല്ലെങ്കില്‍ പരീക്ഷ എഴുതിക്കില്ല; ഭീഷണിയുമായി പ്രിന്‍സിപ്പാള്‍, ഓഡിയോ പുറത്ത്

തമിഴ്‌നാട്ടിലെ നഴ്‌സിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ പുറത്ത്. ഗവര്‍ണര്‍ ആര്‍എന്‍ രവിക്ക് സ്വീകരണം നല്‍കുന്ന പരിപാടിക്ക് എത്താത്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കില്ലെന്ന് പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

ALSO READ:  ഉത്തരാഖണ്ഡ് മദ്രസാ സിലബസില്‍ ശ്രീരാമന്റെ കഥ; ഔറംഗസേബിനെ കുറിച്ചല്ല പഠിപ്പിക്കേണ്ടതെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

അവധി ദിനമായ ഞായറാഴ്ച നാഗപട്ടണത്ത് നടന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് വിവാദം. അണ്ണാ സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് എത്താതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നല്‍കില്ലെന്ന ഉത്തരവ് വന്നതിന് പിന്നാലെയാണ് അടുത്ത വിവാദവും ഉണ്ടായിരിക്കുന്നത്.

ALSO READ: ജോര്‍ദാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇറാനെന്ന് ആരോപണം

പരിപാടി നടക്കുന്ന സ്ഥലത്തേക്കു വിദ്യാര്‍ത്ഥികളെ കൊണ്ടു പോകാന്‍ സംഘാടകര്‍ വാഹനസൗകര്യം ഒരുക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചിരുന്നു. തമിഴ് സേവാ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ബിജെപി നാഗപട്ടണം ജില്ലാ പ്രസിഡന്റ് കാര്‍ത്തികേയന്റെ ഉടമസ്ഥതയിലുള്ളതാണ് നഴ്‌സിങ്ങ് കോളേജ്.

ALSO READ: സുസ്ഥിര തൃത്താലയുടെ ഭാഗമായി മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷൻ കക്കാട് മന; ‘നൂറ് കാവുകൾ പച്ചത്തുരുത്തുകൾ’ ഉദ്‌ഘാടനം ചെയ്ത് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here