‘ലിയോ’ സിനിമയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കി അണിയറ പ്രവർത്തകർ

‘ലിയോ’ സിനിമയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന്റെ യഥാർഥ കാരണം വെളിപ്പെടുത്തി അണിയറ പ്രവർത്തകർ. ഓഡിയോ ലോഞ്ച് പരിപാടിക്ക് വേണ്ടി ബുക്ക് ചെയ്തത് 6000 ആളുകളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയമാണ്. എന്നാൽ ഓഡിയോ ലോഞ്ചിന്റെ ടിക്കറ്റിന് വേണ്ടി ലക്ഷക്കണക്കിന് പേരാണ് സംഘാടകരെ സമീപിച്ചത്. അനിയന്ത്രിതമായ ജനക്കൂട്ടത്തെത്തുടർന്ന് ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴുവാക്കാനാണ് ഓഡിയോ ലോഞ്ച് റദ്ദാക്കിയതെന്നാണ് നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ വിശദീകരണം. എന്നാൽ പാസുകളുടെ വിതരണത്തിലുണ്ടായ അഭിപ്രായവ്യത്യാസമാണ് റദ്ദാക്കലിന് കാരണമെന്നും സൂചനയുണ്ട്. 6,000ത്തോളം ടിക്കറ്റുകൾ ആർക്കൊക്കെ കൊടുക്കുമെന്ന കാര്യത്തിൽ ധാരണയില്ലാത്തതും പങ്കെടുക്കുന്നവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും റദ്ദാക്കലിലേക്ക് നയിച്ചു.

also read : മധ്യപ്രദേശില്‍ 12 കാരി ബലാത്സംഗത്തിനിരയായ സംഭവം; നാല് പേര്‍ കസ്റ്റഡിയില്‍

ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ സെപ്റ്റംബർ 30നായിരുന്നു ലിയോ ഓഡിയോ ലോഞ്ച് നടത്താൻ പദ്ധതിയിട്ടിരുന്നത്. സ്റ്റേഡിയം ബുക്ക് ചെയ്യുകയും ചെയ്തു. സ്റ്റേഡിയത്തിന്റെ ആകെ സീറ്റ് കപ്പാസിറ്റി 8000 ആണ്. എന്നാൽ സ്റ്റേജും മറ്റും സ്ഥാപിക്കുന്നതോടെ രണ്ടായിരം സീറ്റുകൾ കുറയും. സംഘാടകരുമായുള്ള കരാർ പ്രകാരം 10 ശതമാനം ടിക്കറ്റുകളോ 600 പാസുകളോ സ്റ്റേഡിയം മാനേജ്മെന്റിന് നൽകുകയും വേണം.

പരിപാടിക്ക് അധികൃ‍തരുടെ അനുമതിയും ലഭിച്ചിരുന്നു, എന്നാൽ ഫാൻസ് അസോസിയേഷനായ ദളപതി വിജയ് മക്കൾ ഇയക്കം കൂടുതൽ പാസുകൾ‌ ആവശ്യപ്പെട്ടു. ആകെയുള്ള 6000 പാസുകളിൽ 4000 എണ്ണമാണ് ഫാൻസ് അസോസിയേഷനുകൾക്കായി ബിസ്സി ആനന്ദ് ആവശ്യപ്പെട്ടത്. ഇതേ ചൊല്ലി തർക്കമുണ്ടായി. അതോടെ, സ്റ്റേഡിയത്തിന്റെ ശേഷിക്കപ്പുറം ജനക്കൂട്ടത്തെ അനുവദിക്കില്ലെന്ന് പൊലീസും വ്യക്തമാക്കി. ഇതോടെയാണ് ലോഞ്ച് വേണ്ടെന്നു വയ്ക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്.

എന്നാൽ ഈ സാഹചര്യം മുന്നിൽ കണ്ട് ഓഡിയോ ലോഞ്ച് റദ്ദാക്കിയ അണിയറപ്രവർത്തകരെ അനുമോദിച്ചുകൊണ്ട് നിരവധി താരങ്ങളാണ് എത്തുന്നത്. സിനിമയുടെ നിർമാതാവ് ലളിത് കുമാർ, ദളപതി വിജയ് മക്കൾ ഇയക്കം (ടിവിഎംഐ) ജനറൽ സെക്രട്ടറി ബിസ്സി ആനന്ദ്, പരിപാടിയുടെ സംഘാടകർ. അടുത്തിടെ നടന്ന എ.ആർ. റഹ്മാൻ ഷോയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ എത്തിയതിനെത്തുടർന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു.

also read : മുട്ടില്‍ മരംമുറി കേസ്; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കടക്കം എട്ടു കോടി പിഴ ചുമത്തി

‘‘ലിയോ ഓഡിയോ ലോഞ്ചിന്റെ പാസ്സുകൾക്ക് വേണ്ടിയുള്ള അഭ്യർഥനകളുടെ കുത്തൊഴുക്കും സുരക്ഷാ പരിമിതികളും കണക്കിലെടുത്ത് ലിയോ ഓഡിയോ ലോഞ്ച് നടത്തേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. ആരാധകരുടെ അഭ്യർഥന മാനിച്ച് സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഞങ്ങൾ നിങ്ങളെ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. പലരും ആരോപിക്കുന്നത് പോലെ രാഷ്ട്രീയ സമ്മർദ്ദമോ മറ്റെന്തെങ്കിലും കാരണങ്ങളോ മൂലമല്ല ഓഡിയോ ലോഞ്ച് റദ്ദാക്കിയത് എന്നുകൂടി ഓർമിപ്പിക്കുന്നു.’’– സെവൻ സ്ക്രീൻ സ്റ്റുഡിയോ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

also read : മുട്ടില്‍ മരംമുറി കേസ്; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കടക്കം എട്ടു കോടി പിഴ ചുമത്തി

ഒക്ടോബർ 19നാണ് ചിത്രം റിലീസിനെത്തുന്ന ലിയോയില്‍ തൃഷ കൃഷ്ണനാണ് നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു, ബാബു ആന്റണി, മനോബാല, പ്രിയ ആനന്ദ്, സഞ്ജയ് ദത്ത്, മൻസൂര്‍ അലിഖാൻ, മിഷ്‍കിൻ തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News