ആള്‍ദൈവം ഉത്തരവിട്ടു ഐശ്വര്യത്തിനായി നാലുവയസുകാരിയെ കൊന്ന് അമ്മായി; സംഭവം യുപിയില്‍

crime

യുപിയിലെ ബറേലിയില്‍ ആള്‍ദൈവത്തിന്റെ നിര്‍ദേശം അനുസരിച്ച് നാലുവയസുകാരിയെ കൊലപ്പെടുത്തി അമ്മായി. ശിഖര്‍പൂര്‍ ചൗധരി ഗ്രാമത്തിലാണ് കണ്ണില്ലാ ക്രൂരത നടന്നത്. നാലു വയസുകാരി മിസ്തിയെയാണ് സ്വന്തം അമ്മായി കൊലപ്പെടുത്തിയത്.

ALSO READ:  ഉക്രൈന്‍ – റഷ്യ യുദ്ധം അവസാനിക്കുന്നതിങ്ങനെയോ? 2025ല്‍ ഇനി എന്തൊക്കെ കാണേണ്ടി വരും!

മകളെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് കടുത്ത അന്ധവിശ്വാസത്തെ തുടര്‍ന്ന് നടന്ന കൊലപാതകം വെളിച്ചത്തായത്. ശനിയാഴ്ച കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീടും പരിസരവും വീട്ടുകാര്‍ അരിച്ചുപെറുക്കി. ഇതോടെ പൊലീസില്‍ പരാതി നല്‍കി. കുട്ടിയുടെ അമ്മായി സാവിത്രിയുടെ പെരുമാറ്റത്തില്‍ സംശയം ഉയര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് സമീപത്തെ കുഴല്‍ക്കിണറിന് അരികില്‍ ചാക്കില്‍കെട്ടിയ നിലയില്‍ കുഞ്ഞിന്റെ മൃതശരീരം ലഭിച്ചത്.

ALSO READ:  ഹൈദരാബാദില്‍ മദ്യപിച്ച് ലൈറ്ററുമായി പെട്രോള്‍ പമ്പിലെത്തിയ ആളോട് ധൈര്യമുണ്ടേല്‍ കത്തിക്കാന്‍ വെല്ലുവിളിച്ച് ജീവക്കാരന്‍; ഒടുവില്‍ അറസ്റ്റ്

സ്വയംപ്രഖ്യാപിത ആള്‍ദൈവും ഇവരുടെ ബന്ധുവുമായ ഗംഗാ റാമിന്റെ നിര്‍ദേശപ്രകാരമായിരുന്നു സാവിത്രി കൊലപാതകം നടത്തിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. സാവിത്രിയെയും ഗംഗാ റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News