അലാസ്കയെ സുന്ദരിയാക്കിയ അറോറ എന്ന ദൃശ്യവിസ്മയം

Aurora

‘നോർത്തേൺ ലൈറ്റ്സ്’ അഥവാ ‘ധ്രുവദീപ്‌തി’ (അറോറാ) എന്ന പ്രകൃതിയുടെ പ്രതിഭാസം കഴിഞ്ഞ സെപ്തംബർ 16ന് അമേരിക്കയിലും കാനഡയിലും വ്യാപകമായി ദൃശ്യമായി. അതിശക്തമായ സൗരകൊടുങ്കാറ്റിനെ തുടര്‍ന്നാണ് ഈ ദൃശ്യവിസ്മയം പ്രകടമായത്. സൂര്യനില്‍ ഇക്കഴിഞ്ഞ പതിനാലാം തിയതിയുണ്ടായ എക്‌സ്4.5 കാറ്റഗറിയില്‍പ്പെട്ട അതിശക്തമായ സൗരജ്വാലയാണ് ആകാശകുതകികൾക്ക് ദൃശ്യവിരുന്നൊരുക്കിയ ധ്രുവദീപ്‌തിക്ക് കാരണമായത്.

Also Read: ചന്ദ്രേട്ടൻ ഇനി ഒറ്റക്കല്ല! ഭൂമിയെ വലം വെക്കാൻ കൂട്ടിനൊരാൾ കൂടിയെത്തുന്നു

പ്രവചിച്ചതിനേക്കാള്‍ ആറ് മണിക്കൂര്‍ വൈകിയാണ് ഈ ആകാശക്കാഴ്‌ച ദൃശ്യമായത്. അലാസ്കയിലാണ് ഈ പ്രതിഭാസം അതീവസൌന്ദര്യത്തോടെ ദൃശ്യമായത്. ഉറങ്ങാതെ നോർത്തേൺ ലൈറ്റ്സിനെ കാത്തിരുന്നവർക്ക് വന്‍ ദൃശ്യവിരുന്നാണ് പ്രകൃതി ഒരുക്കിയത്. രാത്രിയിൽ ആകാശത്ത് പച്ച, പിങ്ക്, സ്കാർലറ്റ് എന്നീ നിറങ്ങളിൽ പ്രകാശ രശ്മികൾ കാണുന്നതിനെയാണ് നോർത്തേൺ ലൈറ്റ്സ് എന്ന് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News