ലഡാക്കിനെ സുന്ദരിയാക്കി ധ്രുവദീപ്തി

Aurora Ladakh

സൗരജ്വാലയുടെ പ്രതിഫലനമായി ആകാശത്ത് ഉണ്ടാകുന്ന പ്രതിഭാസമായ ധ്രുവദീപ്തി ലഡാക്കിൽ തെളിഞ്ഞു. രാത്രിയിൽ ആകാശത്ത് പച്ച, പിങ്ക്, സ്കാർലറ്റ് എന്നീ നിറങ്ങളിൽ പ്രകാശ രശ്മികൾ കാണുന്നതിനെയാണ് ധ്രുവദീപ്തി അഥവാ അറോറ എന്ന് പറയുന്നത്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെയും മുംബൈയിലെ ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്ററിലെയും ശാസ്ത്രജ്ഞർ ലഡാക്കിൽ തെളിഞ്ഞ ആകാശവിസ്മയം പകർത്തി.

Also Read: ലിയോയുടെ രണ്ടാം ഭാ​ഗത്തിന്റെ പേര് എന്താകുമെന്ന് വെളിപ്പെടുത്തി ലോകേഷ് കനകരാജ്

ഹാൻലെ, ലേ, മെരാക്ക് എന്നിവടങ്ങളിലാണ് ധ്രുവദീപ്തി ദർശനമായത്. ഒക്‌ടോബർ 10-ന് സൂര്യനിൽ നിന്ന് പൊട്ടിത്തെറിച്ച ഫാസ്റ്റ് കൊറോണൽ മാസ് എജക്ഷൻ (CME) കാരണം ഭൂമിക്ക് സമീപം G4-ക്ലാസ് കൊടുങ്കാറ്റ് അനുഭവപ്പെട്ടത്. ഇത് കാരണമാണ് ധ്രുവദീപ്തി ദർശനമായത്.

Also Read: 17000 പേര്‍ക്ക് ഒറ്റയടിക്ക് ജോലി നഷ്ടമാകും; കടുത്ത തീരുമാനവുമായി യുഎസ് വിമാനനിര്‍മാതാക്കള്‍

ഇത്തരം പ്രതിഭാസങ്ങൾ ദൃശ്യവിസ്മയം സൃഷ്ടിക്കുക മാത്രമല്ല ഉയർന്ന ഫ്രീക്വൻസി റേഡിയോ കമ്മ്യൂണിക്കേഷനിൽ ഇത് കാരണം തകരാർ സംഭവിക്കും. വ്യോമയാന, സമുദ്ര പ്രവർത്തനങ്ങളെ ഇത് ബാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News