ഓസ്ട്രേലിയൻ മണ്ണിലെ ഇന്ത്യൻ ടെസ്റ്റ് ചരിതം

IND vs AUS Test History

കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിൽ പോരിന് ഇറങ്ങുകയാണ് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുമ്പോൾ ഓസീസ് മണ്ണിലാണ് മത്സരം എന്നത് ഇന്ത്യൻ ടീമിനൊരു വെല്ലുവിളിയാണ് എന്നാൽ കഴിഞ്ഞ രണ്ടുതവണയും കംഗാരുമണ്ണിൽ വെന്നിക്കൊടി പാറിച്ചതിന്റെ ആത്മവിശ്വാസത്തിലായിരിക്കും ഇന്ത്യ കളിക്കാനിറങ്ങുന്നത്.

ഇതുവരെ 52 ടെസ്റ്റുകളാണ് ടീം ഇന്ത്യ ഓസ്ട്രേലിയൻ മണ്ണിൽ കളിച്ചിട്ടുള്ളത്. ഇതിൽ ഒൻപത് വിജയങ്ങൾ മാത്രമേ ഇന്ത്യക്ക് നേടാൻ സാധിച്ചിട്ടുള്ളൂ 30 എണ്ണത്തിൽ കം​ഗാരുക്കൾ വിജയിച്ചപ്പോൾ 13 കളികൾ സമനിലയാകുകയായിരുന്നു.

Also Read: കോഹ്ലി മുതൽ ബുംറ വരെ; ഓസീസ് മണ്ണിൽ കുന്തമുനയാകാൻ 7 താരങ്ങൾ

2018/2019 സീസണിലും 2020/21 സീസണിലും ഓസ്ട്രേലിയയെ അവരുടെ മണ്ണിൽ തോൽപ്പിച്ചാണ് ഇന്ത്യ ബോർഡർ-​ഗാവസ്കർ ട്രോഫി സ്വന്തമാക്കിയിരുന്നത്.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഈ പരമ്പര ഇന്ത്യക്ക് നിർണായകമാണ്. ഈ പുരമ്പരയിൽ നാല് വിജയം നേടിയാൽ ഇന്ത്യക്ക് മറ്റു ടീമുകളുടെ ജയപരാജയങ്ങളെ ഫൈനൽ പ്രവേശനത്തിന് ആശ്രയിക്കേണ്ടി വരില്ല.

Also Read: ഷമിയെ കളത്തിൽ കാണാൻ പറ്റും; ടീമിനെ പറ്റി അപ്ഡേറ്റ് തന്ന് ബൂമ്ര

നിലവിൽ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമൻമാരാണ് ഓസീസ്. സ്വന്തം മണ്ണിൽ രണ്ടുതവണയായി നഷ്ടപ്പെട്ട പരമ്പര തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആതിഥേയർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News