ആവേശം മുറ്റിയ മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരോട്‌ അടിയറ പറഞ്ഞ്‌ ഇന്ത്യന്‍ വനിതകള്‍; ലോകകപ്പില്‍ സെമി പ്രതീക്ഷക്ക്‌ മങ്ങലേറ്റു

ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക്‌ നിരാശ. ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ലോകചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയോട്‌ ഇന്ത്യ പരാജയപ്പെട്ടു. ഒമ്പത്‌ റണ്‍സിനാണ്‌ കംഗാരുക്കളുടെ വിജയം.

Also Read: ചരിത്രം കുറിച്ച്‌ ഐഹിക- സുതീര്‍ഥ സഖ്യം; ഏഷ്യന്‍ ടേബിള്‍ ടെന്നീസ്‌ ഡബിള്‍സില്‍ ആദ്യ മെഡല്‍

152 എന്ന ലക്ഷ്യത്തിലേക്ക്‌ ബാറ്റേന്തിയ ഇന്ത്യ ഒമ്പത്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 142 റണ്‍സെടുത്തു. അവസാന ഓവറില്‍ 14 റണ്‍സ്‌ ആയിരുന്നു ഇന്ത്യയ്‌ക്ക്‌ വേണ്ടിയിരുന്നത്‌. ഈ ഓവറില്‍ റൺഔട്ട് അടക്കം നാല്‌ വിക്കറ്റുകളാണ്‌ വീണത്‌. ഈ ഓവറില്‍ ഒരു വൈഡടക്കം നാല്‌ റണ്‍സാണ്‌ ലഭിച്ചത്‌.

പുറത്താകാതെ 54 റണ്‍സെടുത്ത ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത്‌ കൗറിന്റെ പോരാട്ടം വെറുതെയാകുകയായിരുന്നു. ദീപ്‌തി ശര്‍മ, ഷഫാലി വര്‍മ, ജമീമ റോഡ്രിഗസ്‌ എന്നിവര്‍ മാത്രമാണ്‌ കൗറിന്‌ പുറമെ രണ്ടക്കം കടന്നത്‌. ഓസീസിന്റെ അന്നാബെല്‍ സതര്‍ലാന്‍ഡും സോഫീ മോളിന്യക്‌സും രണ്ട്‌ വീതം വിക്കറ്റ്‌ വീഴ്‌ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News