ഇന്ത്യയിലെ ഡേറ്റിങ് ബോളിവുഡ് സിനിമാ കഥ അപ്പടി പകര്‍ത്തുന്നത് പോലെ; അനുഭവം തുറന്നുപറഞ്ഞ് ഓസീസ് പൗര

ഇന്ത്യൻ ഡേറ്റിങ് രംഗത്തെ ബോളിവുഡ് വളരെയധികം സ്വാധീനിച്ചതായുള്ള ഓസ്‌ട്രേലിയൻ യുവതിയുടെ നിരീക്ഷണം സൈബർ ചർച്ചയാകുന്നു. പലരും സിനിമകളിൽ നിന്നുള്ള സ്‌ക്രിപ്റ്റ് പിന്തുടരുന്നത് പോലെയാണ് പെരുമാറുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. 2023 മുതൽ ഇന്ത്യയിലുടനീളം സഞ്ചരിച്ച് പോഡ്‌കാസ്റ്റ് പ്രൊഡ്യൂസറായ ബ്രീ സ്റ്റീൽ ആണ് നിരീക്ഷണങ്ങൾ നടത്തിയത്.

Also Read: പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ‘ആനന്ദ് ശ്രീബാല’ എത്തുന്നു; ടീസർ പുറത്ത്

ഇവിടെയുള്ളവരെല്ലാം സിനിമകളിൽ കണ്ടത് അടിസ്ഥാനമാക്കി അഭിനയിക്കുകയാണ്. വളരെ കാഷ്വലായി ഡേറ്റ് ചെയ്യാൻ കഴിയുന്ന ചരിത്രത്തിലെ ആദ്യത്തെ ആളുകളാണ് ഇന്ത്യക്കാരെന്ന് തോന്നും. അറേഞ്ച്ഡ് വിവാഹങ്ങളാണ് ഇതിന് കാരണമെന്ന് തോന്നുന്നുവെന്നും അവർ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഡേറ്റിങിൻ്റെ സാംസ്കാരിക പശ്ചാത്തലവും അവർ താരതമ്യം ചെയ്തു. പാശ്ചാത്യ രാജ്യങ്ങളിൽ, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഡേറ്റിങ് കഥകളും സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസവുമുണ്ട്. ഇന്ത്യയിൽ, അത് അങ്ങനെയല്ലെന്ന് തോന്നുന്നു. അതിനാൽ ആളുകൾ സ്ക്രീനിൽ കാണുന്നതിൽ നിന്ന് അവരുടെ ഡേറ്റിങ് പെരുമാറ്റം രൂപപ്പെടുത്തുന്നുണ്ടാകാമെന്നും ബ്രീ സ്റ്റീൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News