നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക്‌ ടോസ്സ്‌, ബാറ്റിങ്‌ തെരഞ്ഞെടുത്തു; കംഗാരുക്കള്‍ക്ക്‌ വില്ലനായി പ്രമുഖ താരത്തിന്റെ പരുക്ക്‌

womens-t20-worldcup

വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശനത്തിന്‌ നിര്‍ണായകമായ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക്‌ ടോസ്‌. കംഗാരുക്കള്‍ ബാറ്റിങ്‌ തെരഞ്ഞെടുത്തു. അതിനിടെ, പരുക്കേറ്റ ക്യാപ്‌റ്റന്‍- വിക്കറ്റ്‌ കീപ്പര്‍ അലിസ ഹീലി മത്സരത്തിനില്ല.

Also Read: ചരിത്രം കുറിച്ച്‌ ഐഹിക- സുതീര്‍ഥ സഖ്യം; ഏഷ്യന്‍ ടേബിള്‍ ടെന്നീസ്‌ ഡബിള്‍സില്‍ ആദ്യ മെഡല്‍

തഹ്ലിയ മഗ്രാത്ത്‌ ആണ്‌ പകരം ടീമിനെ നയിക്കുക. എലിസി പെറി വൈസ്‌ ക്യാപ്‌റ്റനാകും. ഗ്രേസ്‌ ഹാരിസും ഡാര്‍സീ ബ്രൗണും ടീമിലുണ്ട്‌.

അതേസമയം, ഇന്ത്യന്‍ ടീമില്‍ പൂജ വസ്‌ത്രാകറിന്‌ പകരം മലയാളി താരം സജന സജീവനുണ്ട്. യുഎഇയിലെ ഷാര്‍ജയിലാണ്‌ മത്സരം. ഗ്രൂപ്പിലെ അവസാന മത്സരമാണ്‌ ഇന്ത്യയുടെത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News