ടി20 ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ടി20 ലോകകപ്പിനുള്ള അന്തിമ 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പാഥമികമായി പ്രഖ്യാപിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് 15 അംഗ സംഘത്തെ ഉറപ്പിച്ചത്. ട്രാവലിങ് റിസര്‍വ് താരങ്ങളെയടക്കം പ്രഖ്യാപിച്ചു. ജാക്ക് ഫ്രേസര്‍ മക്ഗുര്‍ക് ടീമിലെ റിസര്‍വ് താരമാണ്.
പ്രാഥമികമായി പ്രഖ്യാപിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് 15 അംഗ സംഘത്തെ ഉറപ്പിച്ചത്. മക്ഗുര്‍കിനൊപ്പം മാറ്റ് ഷോര്‍ട്ടും റിസര്‍വ് താരമായി ഇടംപിടിച്ചു.

മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ജാസന്‍ ബെഹറന്‍ഡോഫ്, തന്‍വീര്‍ സംഗ എന്നിവര്‍ക്കൊന്നും ടീമില്‍ സ്ഥാനമില്ല. മിച്ചല്‍ മാര്‍ഷാണ് ടീമിന്റെ നായകന്‍. 2022ലെ ലോകകപ്പിനു ശേഷം ഓസ്ട്രേലിയക്കായി ടി20 കളിച്ചിട്ടില്ലാത്ത ഇടം കൈയന്‍ സ്പിന്നര്‍ ആഷ്ടന്‍ ആഗറെ തിരികെ വിളിച്ചതാണ് ശ്രദ്ധേയ നീക്കം. ഓള്‍റൗണ്ടര്‍മാരായി മാര്‍ക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരാണ്.

Also Read: മുംബൈയില്‍ എമിറേറ്റ്സ് വിമാനമിടിച്ച് 36 അരയന്നങ്ങള്‍ കൊല്ലപ്പെട്ടു; ഒഴിവായത് വന്‍ ദുരന്തം

ഓസ്ട്രേലിയ ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ആഷ്ടന്‍ ആഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, നതാന്‍ എല്ലിസ്, കാമറോണ്‍ ഗ്രീന്‍, ജോഷ് ഹെയ്സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്സ്വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ. ട്രാവലിങ് റിസര്‍വ്- ജാക് ഫ്രേസര്‍ മക്ഗുര്‍ക്, മാറ്റ് ഷോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News