പതിനാറ് വയസിന് താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് എടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഓസ്ട്രേലിയ. കുട്ടികൾക്കും കൗമാരക്കാർക്കും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക് കൊണ്ടുവന്നിരിക്കുന്നത്. 2025 മുതൽ പുതിയ നിയമം നിലവിൽ വരും.
ഏറെക്കാലമായി ചർച്ച ചെയ്തിരുന്ന നിയമം ഓസ്ട്രേലിയൻ പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയതിനെ തുടർന്ന് ആണ് വിലക്ക് വന്നത്. വ്യാഴാഴ്ച വൈകിട്ടാണ് ഓസട്രേലിയന്‍ സെനറ്റ് സോഷ്യല്‍ മീഡിയ നിരോധനത്തിന് അംഗീകാരം നല്‍കിയത്.
സമൂഹമാധ്യമങ്ങളിൽ കുട്ടികൾക്ക് അക്കൗണ്ട് എടുക്കാൻ കഴിയാത്ത വിധത്തിൽ മാറ്റം കൊണ്ടുവരണമെന്നാണ് രാജ്യത്തെ പുതിയ നിർദ്ദേശം.സമൂഹമാധ്യമ കമ്പനികൾ നയം ലംഘിച്ചാൽ വൻ തുക പിഴ ചുമത്തും.നിയമം പാലിക്കാതിരുന്നാൽ 50 മില്യൺ ഓസ്ട്രേലിയൻ ഡോളറാണ് പിഴ.
ഗൂഗിള്‍, മെറ്റ, എക്‌സ് എന്നിവരുടെ എതിര്‍പ്പ് തള്ളിയാണ് ഈ നടപടി. വേഗത്തിൽ പാസാക്കിയ നിയമമെന്നും, നിയമത്തിന് വ്യക്തതയില്ലെന്നുമായിരുന്നു ഓസ്ട്രേലിയയുടെ മെറ്റയുടെ പ്രതികരണം.
also read: റിയൽമി നിയോ 7 സ്മാർട്ട്‌ഫോണിൻ്റെ ലോഞ്ച് തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ച് കമ്പനി
ഓസ്‌ട്രേലിയയിലെ പുതിയ നിയമപ്രകാരം 16 വയസ് കഴിയാത്ത കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നത് തടയുന്നതിന് വേണ്ട സുരക്ഷാ നടപടികള്‍ ടെക് കമ്പനികള്‍ സ്വീകരിക്കണം.സ്നാപ്ചാറ്റ്, ടിക് ടോക്ക്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, റെഡ്ഡിറ്റ്, എക്സ് എന്നിവയ്ക്ക് പുതിയ നിയമം ബാധകമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here