തലയുടെ വിളയാട്ടം; ഓസിസിന് ‘ഹെഡ്’ മാസ്റ്ററായി

ഏകദിന ലോകകപ്പില്‍ ഇന്ത്യയെ വലിച്ചുമുറുക്കി കപ്പടിച്ച് ഓസ്‌ട്രേലിയ. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന് ആറാം കിരീടം സമ്മാനിച്ചത്. മര്‍നസ് ലബുഷെയ്ന്‍ (58) നിര്‍ണായക പിന്തുണ നല്‍കി. ഇതോടെ തോല്‍വി അറിയാതെ മുന്നേറുകയായിരുന്നു ഓസിസ്.

Also Read:  തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ; ആറാം കിരീടം ചൂടി കങ്കാരുപ്പട

ഇരുവരുടേയും ശക്തമായ ഇന്നിംഗ്സാണ് ഓസ്‌ട്രേലിയക്ക് ആറാം കിരീടം സമ്മാനിച്ചത്. 120 പന്തുകള്‍ നേരിട്ട ഹെഡ് നാല് സിക്സും 15 ഫോറുകളും അടിച്ചെടുത്ത. 110 പന്തുകളാണ് ലബുഷെയന്‍ നേരിട്ടത്. നാല് ഫോറുകളായിരുന്നു ലബുഷെയ്നിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നത്. ഇരുവരും 192 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി.

Also Read: വിക്കറ്റിൽ തലകുനിച്ച് വിരാട്, ഞെട്ടി അനുഷ്ക; വൈറലായി പ്രതികരണങ്ങൾ

ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഓസീസ് താരമാണ് ഹെഡ്. റിക്കി പോണ്ടിംഗ്, ആഡം ഗില്‍ക്രിസ്റ്റ് എന്നിവരാണ് സെഞ്ചുറി നേടിയ മറ്റുതാരങ്ങള്‍. വിജയത്തിന് രണ്ട് റണ്‍ അകലെ താരം മടങ്ങിയെങ്കിലും മാക്‌സ്വെല്‍ (2) വിജയം പൂര്‍ത്തിയാക്കി. ലബുഷെയ്ന്‍ പുറത്താവാതെ നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News