ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഓസ്‌ട്രേലിയ ഫൈനലില്‍

ലോകകപ്പില്‍ ഇന്ത്യ- ഓസ്ട്രേലിയ ഫൈനല്‍. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ ഫൈനലില്‍ കടന്നത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സ് 47.2 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. 48 പന്തില്‍ 62 റണ്‍സെടുത്ത ട്രാവിസ് ഹെഡ്ഡാണ് ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍. 18 പന്തില്‍ 29 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്മായത്. ട്രാവിസുമൊത്ത് 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് താരം മടങ്ങിയത്.

മാര്‍കത്തിനാണ് വിക്കറ്റ് നേട്ടം. ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷ് അക്കൗണ്ട് തുറക്കാനാകാതെ അടുത്ത ഓവറില്‍ പുറത്തായി. റബാഡയ്ക്കായിരുന്നു വിക്കറ്റ്. 61 ന് 2 എന്ന നിലയിലാ ഓസീസിനെ ട്രാവിസും സ്മിത്തും ചേര്‍ന്ന് 100 കടത്തി സ്‌കോര്‍ 106 ല്‍ നില്‍ക്കെ ട്രാവിസിനെ മഹാരാജ് പുറത്താക്കി. സ്‌കോര്‍ 133 ല്‍ നില്‍ക്കെ ലബുഷെയ്ന്‍ മടങ്ങിയതോടെ ഓസീസിന്റെ സ്‌കോറിങ് വേഗം കുറഞ്ഞു. ഇതിനിടെ ഒരു റണ്‍സെടുത്ത് മാക്സ്വെല്ലും പുറത്തായി ഷംസിക്കായിരുന്നു ഇരുവരുടെയും വിക്കറ്റ്.

READ ALSO:ഇനിമുതൽ പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്‌സിന് മാത്രമായി കാണാം; പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

സ്‌കോര്‍ 174ല്‍ നില്‍ക്കെ 62 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത സ്മിത്തും പുറത്തായി 174 ന് ആറ് എന്ന നിലയിലായ ഓസ്ട്രേലിയ ലക്ഷ്യത്തിന് തൊട്ടടുത്ത് വീഴുമെന്ന് ഭയന്നെങ്കിലും സ്റ്റാര്‍ക്കും ജോഷും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ട് നീക്കി. എന്നാല്‍ 40ആം ഓവറില്‍ 49 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത ജോഷിനെ പുറത്താക്കി ജെറാള്‍ഡ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രു നല്‍കി. പിന്നീട് ക്രീസിലെത്തിയ നയകന്‍ കമ്മിന്‍സും(14) സ്റ്റാര്‍ക്കും(16) ഓസീസിനെ വിജയത്തിലെത്തിച്ചു.നേരത്തെ 49.4 ഓവറില്‍ 212 റണ്‍സ് എടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ എല്ലാവരും പുറത്തായിരുന്നു. 116 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയ ഡേവിഡ് മില്ലറാണ് ടോപ് സ്‌കോറര്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തടുക്കം തകര്‍ച്ചയോടെയായിരുന്നു. 24 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഹേസല്‍ വുഡും സ്റ്റാര്‍കും രണ്ട് വിക്കറ്റ് വീതം നേടിയതാണ് ഓസീസിന് മത്സരം അനുകൂലമാക്കിയത്.

ഇന്നിങ്സിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണറും നായകനുമായ തെംബ ബവൂമയെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. വെറും നാല് പന്ത് മാത്രം നേരിട്ട ബവൂമ റണ്‍സെടുക്കാതെ മടങ്ങി. പിന്നാലെ 14 പന്തില്‍ നിന്ന് മൂന്ന് റണ്‍സെടുത്ത ഡിക്കോക്കും പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്ക എട്ട് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് വീണു. പിന്നാലെ എയ്ഡന്‍ മാര്‍ക്രവും റാസ്സി വാന്‍ ഡെര്‍ ദസ്സനും പുറത്തായി. 20 പന്തില്‍ 10 റണ്‍സെടുത്ത മാര്‍ക്രത്തെ പുറത്താക്കി സ്റ്റാര്‍ക്ക് തിരിച്ചടി നല്‍കി. പിന്നാലെ ദസ്സനെയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക 24-ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

READ ALSO:രാത്രിയില്‍ കുരുമുളകിട്ട വെള്ളം കുടിച്ചുനോക്കൂ; അത്ഭുതം അനുഭവിച്ചറിയൂ

മത്സരം 14 ഓവര്‍ പിന്നിട്ടപ്പോള്‍ മഴ പെയ്തിരുന്നു. ദക്ഷിണഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെന്ന പരിതാപതരമായ സ്ഥിതിയിലായിരുന്നു അപ്പോള്‍. മത്സരം പുനരാംരഭിച്ചപ്പോള്‍ അഞ്ചാം വിക്കറ്റില്‍ മില്ലര്‍ക്കൊപ്പം ഹെയ്ന്റിച് ക്ലാസന്‍ ചേര്‍ന്നതോടെയാണ് ദക്ഷിണാഫ്രിക്ക മത്സരം തിരികെ പിടിച്ചത്. ഇരുവരും ചേര്‍ന്നു 95 റണ്‍സ് ചേര്‍ത്താണ് ടീമിനെ രക്ഷിച്ചത്. അതിനിടെ സ്‌കോര്‍ 119 എത്തിയപ്പോള്‍ തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായത് ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും ക്ഷീണമായി. ക്ലാസന്‍ (47), പിന്നാലെ വന്ന മാര്‍ക്കോ ജന്‍സന്‍ എന്നിവര്‍ അടുത്തടുത്ത പന്തുകള്‍ മടങ്ങി. ട്രാവിസ് ഹെഡ്ഡാണ് രണ്ട് വിക്കറ്റുകളും നേടിയത്. ജെറാള്‍ഡ് കോറ്റ്‌സീ 39 പന്തില്‍ നിന്ന് 19 റണ്‍സെടുത്തു. പിന്നീട് 172 ന് 7, 191 ന് 8, 203 ന് 9, 212 ന് 10 എന്നിങ്ങനെയാണ് വിക്കറ്റുകള്‍ വീണത്. കേശവരാജ്(4), റബാഡ(10), ഷംസി(1) എന്നിവരാണ് പുറത്തായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News