ഏകദിന പരമ്പര അടിയറ വെച്ച് ഇന്ത്യ; പകരം വീട്ടി ഓസിസ്

ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പകരം വീട്ടി ഓസിസ്. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. പരമ്പര ജേതാക്കളെ നിർണ്ണയിക്കുന്ന മൂന്നാം മത്സരത്തിൽ 21 റൺസിനാണ് ഇന്ത്യയെ ഓസിസ് തകർത്തത്. ഇതോടെ 2-1 ന് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കുകയായിരുന്നു.

ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ 49 ഓവറിൽ 269 റൺസിന് എല്ലാവരും പുറത്തായി. 47 റൺസെടുത്ത ഓപ്പണർ മിച്ചൽ മാർഷാണ് ഓസീസിന്റെ ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതവും മുഹമ്മദ് സിറാജും അക്ഷർ പട്ടേലും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

270 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 248 റൺസിന് ഓൾ ഔട്ട് ആയി. ഓപ്പണർമാരായ രോഹിത് ശർമയും  ശുഭ്മാൻ ഗില്ലും ഇന്ത്യക്ക്  മികച്ച തുടക്കമാണ് സമ്മാനിച്ചത്. 7.3 ഓവറിൽ ടീം സ്കോർ 50 കടന്നു.  എന്നാൽ സീൻ അബോട്ട് എറിഞ്ഞ പത്താം പത്താം ഓവറിലെ ആദ്യ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് രോഹിത് ശർമ ( 17 പന്തിൽ 30 ) പുറത്തായി.

ഗിൽ 49 പന്തിൽ 37 റൺസ് നേടി. 72 പന്തിൽ 54 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.ഹാർദിക് പാണ്ഡ്യയും 40 പന്തിൽ 40 റൺസും നേടി.  നാല് ഇന്ത്യൻ വിക്കറ്റുകൾ പിഴുത ആഡംസ് സാംബയാണ് ഇന്ത്യയെ തകർത്തത്. അഷ്ടൺ അഗർ രണ്ട് വിക്കറ്റും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News