ആദ്യ ജയം സ്വന്തമാക്കി ഓസീസ്; ലങ്കയെ തകർത്തത് 5 വിക്കറ്റിന്

ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. ഓസീസിന്‍റെ വിജയം അഞ്ച് വിക്കറ്റിന്. ഈ സീസണിലെ ഓസ്‌ട്രേലിയയുടെ ആദ്യ വിജയമാണിത്.

Also read:ചില മാധ്യമ പ്രവർത്തകർ നിലവിലെ ഭരണ വ്യവസ്ഥയ്ക്കൊപ്പം സ്വമേധയാ നിൽക്കാൻ തയ്യാറാകുന്നു; എം ജി രാധാകൃഷ്ണൻ

ശ്രീലങ്ക ഉയര്‍ത്തിയ 210 റണ്‍സിന്‍റെ വിജയലക്ഷ്യം ഓസ്ട്രേലിയ 88 പന്തുകള്‍ ശേഷിക്കേ മറികടന്നു. 52 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും 58 റണ്‍സെടുത്ത ജോഷ് ഇംഗ്ളിസും ഹാഫ് സെഞ്ച്വറി നേടി. നേരത്തെ ഓപ്പണര്‍മാരുടെ ബാറ്റിംഗ് മികവില്‍ മികച്ച തുടക്കം കിട്ടിയിട്ടും ലങ്ക തകര്‍ന്നടിയുകയായിരുന്നു. 61 റണ്‍സെടുത്ത നിസങ്കയും 78 റണ്‍സെടുത്ത പെരേരയും മാത്രമാണ് ലങ്കന്‍ നിരയില്‍ പൊരുതി നിന്നത്. ഈ ലോകകപ്പില്‍ ശ്രീലങ്കയുടെ തുടര്‍ച്ചയായ മൂന്നാം തോൽവിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News