മാജിക്ക് മഷ്‌റൂമും എം.ഡി.എം.എയും പോലുള്ള ലഹരിവസ്തുക്കൾ കനത്ത പ്രത്യാഘാതമാണ് മനുഷ്യരുടെ ആരോഗ്യത്തിനും മാനസികാവസ്ഥയ്ക്കും ഉണ്ടാക്കുന്നത്. ഒട്ടുമിക്ക രാജ്യങ്ങളിലും അവ നിയമം മൂലം നിരോധിച്ചതുമാണ്. എന്നാൽ ഓസ്‌ട്രേലിയ ഇപ്പോൾ അവയെ നിയമവിധേയമാക്കിയിരിക്കുകയാണ്. മാനസികരോഗ ചികിത്സയ്ക്കായാണ് ഇവ നിയമവിധേയമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ALSO READ: ഏക സിവിൽ കോഡ്; എൻ.ഡി.എയിലും ഭിന്നത
ലോകത്ത് തന്നെ ആദ്യമായാണ് ഒരു രാജ്യം മാജിക്ക് മഷ്‌റൂമും എം.ഡി.എം.എയും ചികിത്സയ്ക്കായി എഴുതിനൽകുന്നത്. നിയമം ഇപ്പോൾത്തന്നെ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡര്‍ എന്ന മാനസികാവസ്ഥയിൽ നിന്ന് രോഗികളെ തിരിച്ചുകൊണ്ടുവരാൻ ഇവ ഉപയോഗപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടർന്നും, രോഗികളിൽ മാറ്റം അനുഭവപ്പെട്ടതിനെത്തുടർന്നുമാണ് ഇവയ്ക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചത്.
ALSO READ: ഡോക്ടര്‍ വന്ദനയുടെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍
വിദഗ്ധരായ വൈദ്യസംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് അനുമതി നൽകിയത്. നിയന്ത്രിതമായ അളവിൽ മാത്രമേ ഇവ ഉപയോഗിക്കാൻ പാടുള്ളു എന്ന കനത്ത നിർദ്ദേശവും അവർ നൽകിയിട്ടുണ്ട്. ലഹരിമരുന്നെന്ന രീതിയിൽ ഇവയുടെ ഉപയോഗം ഇപ്പോഴും നിയമവിരുദ്ധമാണെന്നും മെഡിക്കൽ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നും കർശന നിർദ്ദേശമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here